ETV Bharat / bharat

കമ്പ്യൂട്ടർ നന്നാക്കാനെന്ന വ്യാജേന പണംതട്ടി ; വ്യാജ കോൾ സെന്‍റർ നടത്തിപ്പുകാര്‍ അറസ്റ്റിൽ - കമ്പ്യൂട്ടർ നന്നാക്കാനെന്ന വ്യാജേന പണംതട്ടിപ്പ്

കോൾ സെന്‍റർ ഉടമ രക്ഷപ്പെട്ടതായും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും കൊൽക്കത്ത പൊലീസ്

Kolkata Police busts fake call centre 8 arrested  കൊൽക്കത്ത വ്യാജ കോൾ സെന്‍റർ നടത്തിയിരുന്ന എട്ട് പേർ അറസ്റ്റിൽ  കമ്പ്യൂട്ടർ നന്നാക്കാനെന്ന വ്യാജേന പണംതട്ടിപ്പ്  kolkata money fraud
കമ്പ്യൂട്ടർ നന്നാക്കാനെന്ന വ്യാജേന പണംതട്ടിപ്പ്; വ്യാജ കോൾ സെന്‍റർ നടത്തിയിരുന്ന എട്ട് പേർ അറസ്റ്റിൽ
author img

By

Published : Apr 15, 2022, 5:55 PM IST

കൊൽക്കത്ത : വ്യാജ കോൾ സെന്‍റർ നടത്തിയിരുന്ന എട്ട് പേർ അറസ്റ്റിൽ. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഏരിയയിലാണ് ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കോൾ സെന്‍റർ പൊലീസ് കണ്ടെത്തിയത്. അതേസമയം കോൾ സെന്‍റർ ഉടമ രക്ഷപ്പെട്ടതായും ഇയാൾക്കായി തിരച്ചിൽ ഊർജിതമാക്കിയതായും കൊൽക്കത്ത പൊലീസ് അറിയിച്ചു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ബുധനാഴ്‌ച രാത്രി ഗാർഡൻ റീച്ച് ഏരിയയിലെ ഒരു വീട്ടിൽ റെയ്‌ഡ് നടത്തിയതിലാണ് വ്യാജ കോൾ സെന്‍റർ കണ്ടെത്തിയത്. ഇവിടെ നിന്നും 19 ലക്ഷം രൂപയ്‌ക്ക് പുറമേ 13 ലാപ്‌ടോപ്പുകൾ, എട്ട് മൊബൈൽ ഫോണുകൾ, നാല് ഹാർഡ് ഡിസ്‌കുകൾ എന്നിവയും പൊലീസ് പിടിച്ചെടുത്തു.

ALSO READ:മുക്കുപണ്ടം വെച്ച് പണം തട്ടുന്ന സംഘം പിടിയില്‍

കമ്പ്യൂട്ടർ ഉപകരണങ്ങൾ നന്നാക്കാനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടുന്നതാണ് സംഘത്തിന്‍റെ രീതിയെന്ന് പൊലീസ് പറയുന്നു. ഈ പണം ഒരു ബാങ്ക് അക്കൗണ്ടിൽ സൂക്ഷിക്കുകയും ആവശ്യാനുസരണം മറ്റേതെങ്കിലും അക്കൗണ്ടിലേക്ക് മാറ്റുകയും ചെയ്യുന്നുവെന്നും പൊലീസ് കണ്ടെത്തി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.