കൊൽക്കത്ത: കൊൽക്കത്തയിലെ ആഡംബര ഹോട്ടലിൽ കൊവിഡ് നിയന്ത്രണങ്ങൾ ലംഘിച്ച് നിശാപാർട്ടി നടത്തിയ 37 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്ന് രണ്ട് അത്യാഢംബര കാറുകളും 38 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. നഗരത്തിലെ പാർക്ക് ഹോട്ടലിലാണ് സംഭവം.
Also read: പ്രധാനമന്ത്രിയ്ക്കും കേന്ദ്ര മന്ത്രിയ്ക്കുമെതിരെ മോശം പരാമർശം; യുവാവ് അറസ്റ്റിൽ
പുലർച്ചെ 1.15 ഓടെ പൊലീസ് ഹോട്ടലിൽ റെയ്‌ഡ് ആരംഭിച്ചു. അറസ്റ്റിലായവരിൽ ചിലർ പൊലീസ് ഉദ്യോഗസ്ഥരെ തള്ളിമാറ്റുകയും ഉപദ്രവിക്കുകയും ചെയ്തു. ഡിജെ ഡിസ്കുകൾ, ആംപ്ലിഫയർ, സൗണ്ട് ബോക്സുകൾ, ഡിജെ ലൈറ്റ്, ഹുക്ക എന്നിവയും പൊലീസ് പിടിച്ചെടുത്തു. ഐപിസി , ദുരന്തനിവാരണ നിയമം എന്നിവയിലെ വിവിധ വകുപ്പുകൾ പ്രകാരം പാർക്ക് സ്ട്രീറ്റ് പൊലീസ് പ്രതികൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.