ബെംഗളുരു: കർണാടക കൊവിഡ് മഹാമാരിയിൽ ഉഴലുമ്പോഴും സംസ്ഥാനത്തെ ഒരു ഗ്രാമത്തിൽ ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തിട്ടില്ല. ഗ്രാമത്തിലെ ജനങ്ങൾ സ്വീകരിച്ച ശക്തമായ പ്രതിരോധ നടപടികളെ തുടർന്നാണ് ഗ്രാമത്തെ കൊവിഡിൽ നിന്ന് അകറ്റി നിർത്താനായത്.
വടക്കൻ കർണാടകയിലെ ഹലിയാല താലൂക്കിലെ കോലേരംഗ ഗ്രാമത്തിലാണ് ഇതുവരെ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്. കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌ത് തുടങ്ങിയപ്പോൾ മുതൽ പുറത്തു നിന്ന് വരുന്നവർക്ക് ഗ്രാമത്തിലേക്ക് പ്രവേശനാനുമതി ഉണ്ടായിരുന്നില്ല. ഗ്രാമത്തിന് പുറത്ത് താമസിച്ച രണ്ട് പേരാണ് ഗ്രാമത്തിലേക്കുള്ള അവശ്യ സേവനങ്ങൾ വിതരണം ചെയ്‌തിരുന്നത്. ഗ്രാമവാസികളുടെ ബന്ധുക്കളെയും ഗ്രാമത്തിൽ സന്ദർശനം നടത്തുന്നതിൽ നിന്ന് വിലക്കിയിരുന്നു.
ഗ്രാമത്തിലെ ഭൂരിഭാഗം പേരും ഇതിനകം തന്നെ വാക്‌സിനേഷൻ സ്വീകരിച്ചിട്ടുണ്ട്. കൊവിഡിനെ അകറ്റി നിർത്തുന്നതിന് വാക്‌സിനേഷനും പ്രധാന പങ്കു വഹിക്കുന്നുണ്ട്. സംസ്ഥാനത്ത് കൊവിഡ് മൂന്നാം തരംഗം ഉണ്ടായേക്കുമെന്ന് റിപ്പോർട്ടുകളെ തുടർന്ന് ഗ്രാമത്തിൽ ഇതിനകം പ്രതിരോധ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
ALSO READ: മാസ്‌കില്ല, സാമൂഹിക അകലമില്ല; കൊവിഡ് മാറാൻ ദേവിക്ക് ബലി