മൂംബൈ: ഏതാനും മാസങ്ങൾക്ക് മുമ്പ് എഫ്‌ഐആറിലെ വിവിധ വകുപ്പുകള്‍ പ്രകാരം 81 വയസുള്ള കലാകാരനായ മൗറീസ് റൈഡർ എന്നയാള്‍ ഉത്തര്‍പ്രദേശില്‍ വച്ച് അറസ്റ്റിലായിരുന്നു. കൗമാരപ്രായക്കാരിയായ പെൺകുട്ടിയെ ഡിജിറ്റൽ ബലാത്സംഗം ചെയ്‌തെന്നുള്ള ആരോപണത്തെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തത്. ഇയാള്‍ കുട്ടിയെ പീഡനത്തിന് ഇരയാക്കാന്‍ തുടങ്ങുമ്പോള്‍ 10 വയസായിരുന്നു കുട്ടിയുടെ പ്രായം.
ഡിജിറ്റൽ ബലാത്സംഗം എന്നാല്‍ കമ്പ്യൂട്ടറുമായോ സോഷ്യൽ മീഡിയയുമായോ ബന്ധപ്പെട്ട ചില അശ്ലീല പ്രവൃത്തിയായാണെന്നാണ് പലരുടെയും വിചാരം. എന്നാല്‍ അത് തെറ്റായ ധാരണയാണ്. ഡിജിറ്റല്‍ ബലാത്സംഗത്തെ കുറിച്ചും അതിനുള്ള ശിക്ഷ രീതിയെ കുറിച്ചും അഡ്വക്കേറ്റ് ദാരിഷീൽ സുതാർ ഇടിവി ഭാരതിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമായി പറയുന്നു.
ഡിജിറ്റലായി ചെയ്യുന്ന ഏതെങ്കിലും തരത്തിലുള്ള ലൈംഗിക കുറ്റകൃത്യമല്ല ഡിജിറ്റൽ ബലാത്സംഗം. ഒരു വ്യക്തിയുടെ സ്വകാര്യ ഭാഗങ്ങളിൽ അവരുടെ അനുവാദമില്ലാതെ കൈവിരലോ കാല്‍വിരലോ ഉപയോഗിച്ചുള്ള ലൈംഗിക ചുഷണമാണ് ഡിജിറ്റൽ ബലാത്സംഗം. അക്കങ്ങൾ എണ്ണാൻ വിരലുകള്‍ ഉപയോഗിക്കുന്നത് കൊണ്ടാണ് ഡിജിറ്റല്‍ ബലാത്സംഗം എന്ന് വിളിക്കുന്നത്.
വിരലുകള്‍ മാത്രമല്ല ലൈംഗിക ചൂഷണങ്ങള്‍ക്കായി എന്തെങ്കിലും വസ്‌തുക്കള്‍ ഉപയോഗിച്ചാലോ ഡിജിറ്റല്‍ ബലാത്സംഗമായി കണക്കാക്കപ്പെടും. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം ഡിജിറ്റൽ ബലാത്സംഗക്കേസിൽ കുറ്റക്കാരനാകുന്ന വ്യക്തിക്ക് ശിക്ഷയായി അഞ്ച് വർഷം വരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകൻ ദാർഹിഷീൽ സുതാർ പറഞ്ഞു. ചില കേസുകളിൽ, ശിക്ഷ 10 വർഷം വരെയോ അല്ലെങ്കിൽ ജീവപര്യന്തം വരെയോ ആകാം.
ഡൽഹിയിൽ വിവാഹ ചടങ്ങിനായി ബന്ധുവീട്ടിലേക്ക് പോവുകയായിരുന്ന 60 വയസുകാരിയെ ഓട്ടോ ഡ്രൈവര്‍ ഡിജിറ്റല്‍ പീഡനത്തിനിരയാക്കിയിരുന്നു. ഓട്ടോഡ്രൈവർ യുവതിയുടെ സ്വകാര്യഭാഗത്ത് ഇരുമ്പ് ദണ്ഡ് കയറ്റി. കേസിൽ ഡ്രൈവറെ അറസ്റ്റ് ചെയ്‌തിരുന്നുവെങ്കിലും ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം ഇയാള്‍ക്ക് ശിക്ഷ ലഭിച്ചില്ല.
രണ്ട് വയസുള്ള കുട്ടിയെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ അഡ്‌മിറ്റ് ചെയ്‌തപ്പോള്‍ കുട്ടിയുടെ സ്വകാര്യ ഭാഗത്തു നിന്നും ഡോക്‌ടര്‍മാര്‍ വിരലടയാളം കണ്ടെത്തി. പരിശോധനയില്‍ കുട്ടി പീഡനത്തിനിരയായിട്ടില്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പിതാവാണ് കുട്ടിയ ലൈംഗികമായി ചൂഷണം ചെയ്‌തിരുന്നതെന്ന് വ്യക്തമായി. പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്‌തുവെങ്കിലും ഇന്ത്യൻ ശിക്ഷ നിയമത്തിലെ 376-ാം വകുപ്പ് പ്രകാരം ഇയാള്‍ക്ക് ശിക്ഷ ലഭിച്ചിട്ടില്ല.