ETV Bharat / bharat

ETV Bharat Exclusive : ഖലിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണത്തിനൊരുങ്ങുന്നു ; ഷാര്‍പ്പ്‌ ഷൂട്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നതായി റിപ്പോര്‍ട്ട് - ഖലിസ്ഥാന്‍ തീവ്രവാദികളുടെ ആക്രമണങ്ങള്‍

NIA Sources Says Khalistan Terrorist Recruiting Sharp Shooters For Attack In India: ഷൂട്ടര്‍മാരെ കണ്ടെത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി ഇവര്‍ പാകിസ്‌താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്‌ബയുമായി ബന്ധപ്പെടുന്നുണ്ടെന്നും എന്‍ഐഎയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു

Khalistan Terrorist Recruiting Sharp Shooters  ETV Bharat Exclusive  Khalistan Terrorist and Attacks  Hardeep Singh Nijjar Murder  NIA Sources About Khalistan Terrorist  ഖലിസ്ഥാന്‍ തീവ്രവാദികള്‍ ആക്രമണത്തിനൊരുങ്ങുന്നു  ഷാര്‍പ്പ്‌ ഷൂട്ടര്‍മാരെ റിക്രൂട്ട് ചെയ്യുന്നു  ആരാണ് ഖലിസ്ഥാന്‍വാദികള്‍  ഖലിസ്ഥാന്‍ തീവ്രവാദികളുടെ ആക്രമണങ്ങള്‍  ആരാണ് അര്‍ഷ്‌ ദല്ല
Khalistan Terrorist Recruiting Sharp Shooters ETV Bharat Exclusive
author img

By ETV Bharat Kerala Team

Published : Sep 28, 2023, 10:56 PM IST

ന്യൂഡല്‍ഹി : ഖലിസ്ഥാന്‍വാദികള്‍ (Khalistan Supporters) ഇന്ത്യയില്‍ ആക്രമണം നടത്താനൊരുങ്ങുന്നതായി ദേശീയ അന്വേഷണ ഏജന്‍സി (National Investigation Agency). ഇതിന്‍റെ ഭാഗമായി പഞ്ചാബില്‍ കൊലപാതകങ്ങള്‍ ലക്ഷ്യമിട്ട് പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, രാജ്യ തലസ്ഥാനത്തെ പ്രദേശങ്ങള്‍ എന്നിവടങ്ങളില്‍ നിന്നായി ഷാര്‍പ്പ് ഷൂട്ടര്‍മാരെ റിക്രൂട്ട് (Sharp Shooter Recruit) ചെയ്യുന്നതായും എന്‍ഐഎയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു. കാനഡയില്‍ ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ (Hardeep Singh Nijjar) കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് ഇന്ത്യ- കാനഡ നയതന്ത്ര ബന്ധത്തില്‍ ഉലച്ചില്‍ സംഭവിക്കുകയും തര്‍ക്കം നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണിത്.

എന്‍ഐഎ വെളിപ്പെടുത്തല്‍ ഇങ്ങനെ: ഷൂട്ടര്‍മാരെ കണ്ടെത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമായി ഇവര്‍ പ്രാദേശിക ഗുണ്ടാസംഘങ്ങളുടെയും മയക്കുമരുന്ന് വ്യാപാരികളുടെയും സഹായം സ്വീകരിക്കുന്നുണ്ടെന്നും എന്‍ഐഎ വ്യക്തമാക്കി. കുപ്രസിദ്ധ ഖലിസ്ഥാന്‍ ഭീകരന്‍ (Khalistani Terrorist) അര്‍ഷ് ദല്ലയാണ് (Arsh Dalla) ഈ റിക്രൂട്ട്‌മെന്‍റ് നടപടികള്‍ മുഴുവന്‍ പരിശോധിച്ചുവരുന്നതെന്നും ഇവര്‍ പാകിസ്‌താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്‌ബയുമായി (Lashkar e Toiba) നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചു.

ഷാര്‍പ്പ് ഷൂട്ടര്‍മാരെ റിക്രൂട്ട് ചെയ്‌ത ശേഷം വിദേശ രാജ്യങ്ങളിലേക്കും, പ്രത്യേകിച്ച് പാകിസ്‌താനിലേക്കും മാറ്റാനാണ് ശ്രമങ്ങള്‍ നടക്കുന്നതെന്നും ഇവര്‍ പറഞ്ഞു. ഇതിനായി അര്‍ഷ്‌ ദല്ല, ലഷ്‌കര്‍ ഇ ത്വയ്‌ബയുടെ പാകിസ്‌താന്‍ ആസ്ഥാനമായുള്ള പ്രവര്‍ത്തനങ്ങള്‍ കൈകാര്യം ചെയ്യുന്ന സുഹൈലുമായി ഇതിനോടകം ശക്തമായ ബന്ധം സ്ഥാപിച്ചതായും ഇവര്‍ കൂട്ടിച്ചേര്‍ത്തു.

പദ്ധതിയില്‍ എന്തെല്ലാം : ലഷ്‌കര്‍ ഇ ത്വയ്‌ബയുമായി നേരിട്ട് ബന്ധം പുലര്‍ത്തുന്ന കാനഡ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ചുവരുന്ന അര്‍ഷ്‌ദീപ് എന്ന അര്‍ഷ്‌ ദല്ല, ഇന്ത്യയില്‍ ഖലിസ്ഥാന്‍ പ്രസ്ഥാനത്തിനെതിരെ പ്രതിഷേധവും എതിർപ്പും പ്രകടമാക്കുന്ന പഞ്ചാബിലെ നിരവധി ഹിന്ദു നേതാക്കളെ കൊല്ലാന്‍ പദ്ധതിയിടുന്നുണ്ടെന്നും ഇവര്‍ വ്യക്തമാക്കി. ഇതിന്‍റെ പശ്ചാത്തലത്തില്‍ എന്‍ഐഎ പഞ്ചാബ്, ഉത്തര്‍പ്രദേശ്, രാജ്യതലസ്ഥാനത്തെ പ്രദേശങ്ങള്‍, രാജസ്ഥാന്‍ എന്നിവടങ്ങളിലെ പൊലീസിനോടും സുരക്ഷ ഏജന്‍സികളോടും സംശയിക്കുന്നവരുടെയും പ്രാദേശിക ഗുണ്ടാസംഘത്തലവന്മാരുടെയും പ്രവർത്തനങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Also Read: India Canada Diplomatic Issue : 'അന്ന് അച്ഛന്‍, ഇന്ന് മകന്‍'; തീക്കൊള്ളി കൊണ്ട് തലചൊറിയുന്ന കാനഡ ; ഈനാടു എഡിറ്റോറിയല്‍

ആരാണ് അര്‍ഷ്‌ ദല്ല? : കൊല്ലപ്പെട്ട ഹര്‍ദീപ് സിങ് നിജ്ജറുമായി ദല്ല വളരെ മുമ്പ് തന്നെ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നതായി എന്‍ഐഎ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പഞ്ചാബിലെ മോഗ ജില്ലയില്‍ നിന്നുള്ള 27 കാരനായ അര്‍ഷ് ദല്ലയ്‌ക്കെതിരെ കുറഞ്ഞത് 25 ക്രിമിനല്‍ കേസുകളെങ്കിലും രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, ആയുധ നിയമവുമായി ബന്ധപ്പെട്ടുള്ള കേസുകള്‍, ലഹരിമരുന്ന് വിരുദ്ധ നിയമവുമായി ബന്ധപ്പെട്ട കേസുകള്‍ തുടങ്ങിയവയാണ് ഇവ. അതേസമയം രാജ്യവിരുദ്ധ സംഘടനകള്‍ വിവിധ സംസ്ഥാനങ്ങളിൽ ആക്രമണം നടത്താൻ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്ന് ഇന്ത്യയിലുടനീളമുള്ള ഖലിസ്ഥാൻ ഭീകരരെയും അനുഭാവികളെയും കണ്ടെത്താന്‍ എൻഐഎ തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.