മംഗളൂരു (കര്‍ണാടക): ഇന്ത്യയൊട്ടാകെ തംരഗമായി മാറിയ കെജിഎഫ് 2 എന്ന ചിത്രത്തിലെ ഡയലോഗ് പറഞ്ഞ് എസ്‌ഡിപിഐ നേതാവ്. മംഗളൂരുവില്‍ എസ്‌ഡിപിഐയുടെ കോണ്‍ഫറന്‍സില്‍ പ്രസംഗിക്കുന്നതിനിടെയാണ് കെജിഎഫിലെ 'വയലന്‍സ് വയലന്‍സ് വയലന്‍സ്' എന്ന് തുടങ്ങുന്ന പഞ്ച് ഡയലോഗ് എസ്‌ഡിപിഐ നേതാവ് പറഞ്ഞത്. പാര്‍ട്ടിയുടെ ദേശീയ സെക്രട്ടറിയായ റിയാസ് ഫരന്‍ങ്കിപേട്ടയാണ് കെജിഎഫ് ഡയലോഗ് പ്രസംഗത്തിനിടെ പ്രയോഗിച്ചത്.
വെള്ളിയാഴ്‌ച മംഗളൂരുവിലെ ആഡ്യാർ കണ്ണൂർ എന്ന പ്രദേശത്ത് വച്ചായിരുന്നു എസ്‌ഡിപിഐ കോണ്‍ഫറന്‍സ് നടന്നത്. 'വയലന്‍സ് വയലന്‍സ് വയലന്‍സ്...വീ ഡോണ്‍ട് ലൈക്ക് ഇറ്റ്, ബട്ട് വയലന്‍സ് ലൈക്ക് അസ്, വി കാണ്‍ട് അവോയിഡ്' എന്ന ഡയലോഗാണ് റിയാസ് ഫരന്‍ങ്കിപേട്ട പറഞ്ഞത്.
എസ്‌ഡിപിഐ നേതാവ് ഡയലോഗ് പറയുമ്പോള്‍ കയ്യടിയോടെയാണ് സദസ് അതിനെ സ്വീകരിച്ചത്. ഇതിന്‍റെ ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാണ്. നേരത്തെ ഒരു റോക്കിഭായ് ആരാധകന്‍ ഇതേ ഡയലോഗ് ചെറിയ മാറ്റങ്ങളോടെ തന്‍റെ കല്യാണ ക്ഷണക്കത്തില്‍ എഴുതിയതിന്‍റെ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഏപ്രില്‍ 14ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ റിലീസിനെത്തിയ കെജിഎഫ് 2 ബോക്‌സ് ഓഫിസ് റെക്കോഡുകള്‍ തകർത്തിരുന്നു. കന്നഡയ്‌ക്ക് പുറമെ ചിത്രം തമിഴ്, തെലുങ്ക്, മലയാളം, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിനെത്തി. പീരീഡ് ഡ്രാമ ഗ്യാങ്‌സ്‌റ്റര്‍ വിഭാഗത്തില്‍ ഒരുങ്ങിയ ചിത്രത്തിന്‍റെ ആദ്യ ഭാഗം 2018ലാണ് പുറത്തിറങ്ങിയത്.
Also read: കെജിഎഫ് 2 കണ്ട ആവേശത്തില്‍ സിഗരറ്റ് പാക്കറ്റ് മുഴുവനായി വലിച്ചു, പതിനഞ്ചുകാരന്‍ ആശുപത്രിയില്‍