ശ്രീനഗർ: മുഹറം ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ മാധ്യമ പ്രവർത്തകർക്ക് നേരെയുണ്ടായ അതിക്രമത്തെ അപലപിച്ച് കശ്‌മീർ പ്രസ് ക്ലബ്. മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചുവിട്ട പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി എടുക്കണമെന്നും മാധ്യമ സ്വാതന്ത്ര്യം മനസിലാകുന്ന രീതിയിലേക്ക് ഇവരുടെ റാങ്ക് മാറ്റണമെന്നും കെപിസി ആവശ്യപ്പെട്ടു. ശ്രീനഗറിലെ ജഹാംഗീർ ചൗക്കിൽ മുഹറം ആഘോഷങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്ക് നേരെ പൊലീസിന്‍റെ അതിക്രമമുണ്ടായത്.
ഫോട്ടോ ജേണലിസ്റ്റുകൾ ഉൾപ്പടെയുള്ളവർക്കെതിരെയാണ് പൊലീസ് ഉദ്യോഗസ്ഥർ പ്രകോപനമില്ലാതെ അതിക്രമം അഴിച്ചുവിട്ടതെന്ന് കെപിസി ആരോപിച്ചു. പൊലീസിന്‍റെ നടപടി നിർഭാഗ്യകരവും അനാവശ്യവുമായിരുന്നുവെന്നും കെപിസി ചൂണ്ടിക്കാട്ടി.
ALSO READ: പെട്രോൾ വിലയിൽ മാറ്റമില്ല; ഡീസൽ വില ലിറ്ററിന് 22 പൈസ കുറഞ്ഞു