ശ്രീനഗർ: നിറപ്പകിട്ടോടെ ക്രിസ്‌മസ് ആഘോഷിച്ച് കശ്‌മീരിലെ ക്രിസ്‌ത്യൻ സമൂഹം. ശ്രീനഗർ നഗരത്തിലെ മൂന്ന് പള്ളികളും വിവിധ ലൈറ്റുകൾ, പുല്‍ക്കൂട്, ക്രിസ്‌മസ് ട്രീ എന്നിവ ഉപയോഗിച്ച് വലിയ തോതിലാണ് ആഘോഷം സംഘടിപ്പിച്ചത്.
മൗലാന ആസാദ് റോഡിലെ ഹോളി ഫാമിലി കാത്തലിക് പള്ളിയില്‍ കൂട്ടപ്രാർഥന നടന്നു. നഗരത്തിലെ 125 വർഷം പഴക്കമുള്ള സെന്‍റ് ലൂക്ക്‌സ് പള്ളിയിൽ 30 വർഷത്തിനു ശേഷം പ്രൊട്ടസ്റ്റന്‍റ് ക്രിസ്‌ത്യന്‍ സംഘം പ്രാർഥന നടത്തി. ഡാൽഗേറ്റ് പ്രദേശത്തെ സെന്‍റ് ലൂക്ക്‌സ് പള്ളി, വിശ്വാസികള്‍ക്കായി തുറന്നു നല്‍കി. ഗവർണർ മനോജ് സിൻഹ വീഡിയോ കോൺഫറൻസിലൂടെ ക്രിസ്‌മസ് ആഘോഷ ചടങ്ങിന്‍റെ ഉദ്‌ഘാടനം നിര്‍വഹിച്ചു.
ALSO READ l "ഞാനങ്ങനെ പറഞ്ഞിട്ടില്ല"; കാർഷിക നിയമം പുനഃസ്ഥാപിക്കുന്ന പ്രസ്‌താവനയില്‍ കേന്ദ്ര മന്ത്രിയുടെ യൂ ടേണ്‍
ലാഹോറിലെ ബിഷപ്പ് മാത്യു വിശുദ്ധ പദവിയിലെത്തിയപ്പോള്‍ കശ്‌മീരില്‍ വലിയ ആഘോഷം നടന്നിരുന്നു. 1989-ൽ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റി പ്രസ് പ്രസിദ്ധീകരിച്ച 'ട്രാവൽസ് ഇൻ കാശ്‌മീർ: എ പോപ്പുലർ ഹിസ്റ്ററി ഓഫ് ഇറ്റ് പീപ്പിൾസ്, പ്ലെയ്‌സ് ആന്‍ഡ് ക്രാഫ്റ്റ്‌സ്' എന്ന പുസ്‌തകത്തിൽ ഇക്കാര്യം പറയുന്നു.
ബ്രിട്ടീഷ് പത്രപ്രവർത്തകനും എഴുത്തുകാരനുമായ ബ്രിജിഡ് കീനനാണ് പുസ്‌തകമെഴുതിയത്.