ETV Bharat / bharat

മദ്യപിച്ച് ബസിൽ കയറാൻ ശ്രമിച്ചയാളെ നെഞ്ചിൽ ചവിട്ടി താഴെയിട്ടു; കർണാടക ബസ് കണ്ടക്‌ടർക്കെതിരെ നടപടി - കർണാടക ബസ് കണ്ടക്‌ടർ

യാത്രികനെ നെഞ്ചിൽ ചവിട്ടുകയും ബസിൽ നിന്ന് താഴെയിടുകയും ചെയ്യുന്ന ദൃശ്യങ്ങൾ പ്രചരിച്ചതോടെയാണ് കർണാടക ആർടിസി ബസ് കണ്ടക്‌ടർക്കെതിരെ നടപടിയെടുത്തത്.

karnataka bus conductor kicked the passenger chest  karnataka SRTC bus  conductor kicked the passenger chest  conductor assaulted drunken passenger in karnataka  Dakshina Kannada KSRTC bus issue  കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ബസ്  യാത്രക്കാരനെ കണ്ടക്‌ടർ ആക്രമിച്ചു  മദ്യപനെ കണ്ടക്‌ടർ ചവിട്ടി താഴെയിട്ടു  കർണാടക ബസ് കണ്ടക്‌ടർ  കർണാടക ആർടിസി ബസ്
മദ്യപിച്ച് ബസിൽ കയറാൻ ശ്രമിച്ചയാളെ നെഞ്ചിൽ ചവിട്ടി താഴെയിട്ടു; കർണാടക ബസ് കണ്ടക്‌ടർക്കെതിരെ നടപടി
author img

By

Published : Sep 8, 2022, 3:07 PM IST

Updated : Sep 8, 2022, 3:34 PM IST

ദക്ഷിണ കന്നഡ (കർണാടക): മദ്യപിച്ച് ബസിൽ കയറാൻ ശ്രമിച്ചയാളെ നെഞ്ചിൽ ചവിട്ടിവീഴ്‌ത്തി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് ബസ് കണ്ടക്‌ടർ (കെഎസ്ആർടിസി). ദക്ഷിണ കന്നഡയിലെ പുറ്റൂർ താലൂക്കിലെ ഈശ്വരമംഗലയിൽ കഴിഞ്ഞ ദിവസമാണ് സംഭവം. KA 21 F 0002 എന്ന ബസിന്‍റെ കണ്ടക്‌ടർ സുബ്ബരാജ് റായ് ആണ് ബസിൽ കയറാൻ ശ്രമിച്ചയാളെ കാലുകൊണ്ട് ചവിട്ടി നിലത്തേക്ക് തള്ളിയിട്ടത്.

മദ്യപിച്ച് ബസിൽ കയറാൻ ശ്രമിച്ചയാളെ നെഞ്ചിൽ ചവിട്ടി താഴെയിട്ടു; കർണാടക ബസ് കണ്ടക്‌ടർക്കെതിരെ നടപടി

ബസിൽ കയറാൻ ശ്രമിച്ചയാളെ കണ്ടക്‌ടർ തടയുകയും കുട റോഡിലേക്ക് വലിച്ചെറിഞ്ഞ ശേഷം ബസിൽ നിന്ന് ഇറങ്ങാൻ പറയുകയും ചെയ്‌തു. ഇതേത്തുടർന്ന് ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. പ്രകോപിതനായ കണ്ടക്‌ടർ യാത്രക്കാരനെ മർദിക്കുകയും നെഞ്ചിൽ കാലുകൊണ്ട് മർദിക്കുകയും റോഡിലേക്ക് തള്ളിയിടുകയുമായിരുന്നു. യാത്രക്കാരനെ റോഡിൽ ഉപേക്ഷിച്ച് ബസ് പോയി.

സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ കണ്ടക്‌ടറെ സർവീസിൽ നിന്ന് ഉടൻ സസ്പെൻഡ് ചെയ്യുമെന്ന് പുറ്റൂർ കെഎസ്ആർടിസി ഡിവിഷണൽ കൺട്രോളർ ജയകര ഷെട്ടി പറഞ്ഞു.

Last Updated : Sep 8, 2022, 3:34 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.