ബെംഗളൂരു: മാസ്‌ക് ധരിക്കാതെ പൊതു ചടങ്ങിനെത്തിയതിനെ ന്യായീകരിച്ച് കര്‍ണാടക മന്ത്രി ഉമേഷ് കട്ടി. ബെലഗാവിയില്‍ വനം വകുപ്പ് സംഘടിപ്പിച്ച പരിപാടിയിലാണ് ബിജെപി മന്ത്രി മാസ്‌ക് ധരിക്കാതെ എത്തിയത്.
ഇത് ചൂണ്ടിക്കാട്ടിയ മാധ്യമ പ്രവര്‍ത്തകരോട് മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമല്ലെന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടുണ്ടെന്നായിരുന്നു ഉമേഷ് കട്ടിയുടെ പ്രതികരണം.
ചൊവ്വാഴ്ച നത്തിയ മോദിയുടെ പ്രസംഗത്തെയാണ് ബിജെപി മന്ത്രി ഉദ്ധരിച്ചത്. "ആർക്കും നിയന്ത്രണങ്ങളില്ലെന്നും മാസ്‌ക് ധരിക്കുന്നത് ഒരാളുടെ ഉത്തരവാദിത്തമാണെന്നും അത് ഒരു വ്യക്തിയുടെ വിവേചനാധികാരത്തിന് വിടുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയിട്ടുണ്ട് " ഉമേഷ് കട്ടി പറഞ്ഞു.
"മാസ്‌ക് ധരിക്കുന്നത് ഒരു വ്യക്തിയുടെ വിവേചനാധികാരത്തിന് വിട്ടിരിക്കുന്നു. എനിക്ക് അത് ധരിക്കാൻ തോന്നുന്നില്ല, അതിനാൽ ഞാനത് ധരിക്കുന്നില്ല" ഉമേഷ് കട്ടി വ്യക്തമാക്കി.
also read: BREAKING : നാവികസേനാ കപ്പലായ ഐഎന്‍എസ് രണ്‍വീറില്‍ പൊട്ടിത്തെറി ; മൂന്ന് മരണം
മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ഉൾപ്പെടെയുള്ള മുഴുവൻ ഭരണകൂടവും മാസ്‌ക് ധരിക്കാന്‍ ആളുകളെ പ്രചരിപ്പിക്കുന്ന സമയത്താണ് ബിജെപി മന്ത്രിയുടെ നിരുത്തരവാദിത്വപരമായ പെരുമാറ്റം.