ബെംഗളുരു: ഹിന്ദു ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നിലവിലെ നിയമങ്ങളിൽ നിന്നും ചട്ടങ്ങളിൽ നിന്നും ക്ഷേത്രങ്ങളെ മോചിപ്പിക്കാൻ ബജറ്റ് സമ്മേളനത്തിന് മുൻപ് സർക്കാർ നിയമം കൊണ്ടുവരുമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
Also Read: ശബരിമലയിൽ ഭക്തജന പ്രവാഹം; തിരക്ക് നിയന്ത്രിക്കാൻ കൂടുതൽ ക്രമീകരണങ്ങൾ
മതപരിവർത്തന വിരുദ്ധ ബിൽ നിയമമാകുന്നതോടെ അത് നടപ്പാക്കാൻ സർക്കാർ പ്രത്യേക ദൗത്യസംഘം രൂപീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മതപരിവർത്തന ബിൽ അടുത്തിടെ നടന്ന നിയമസഭ സമ്മേളനത്തിൽ പാസാക്കിയതിന് ശേഷമുള്ള ബൊമ്മൈ സർക്കാരിന്‍റെ സുപ്രധാന നീക്കമാണ് ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്നും മോചിപ്പിക്കാനുള്ള തീരുമാനം.