ബെംഗളൂരു: കർണാടകയിൽ 10,250 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 10,65,290 ആയി. 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ച് 40 പേർ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12,889 ആയി.
ഇതുവരെ 9,83,157 പേരാണ് കൊവിഡ് മുക്തരായത്. നിലവിൽ 69,225 പേർ ചികിത്സയിലുണ്ട്. കൊവിഡ് കേസുകൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് ബെംഗളൂരു ഉൾപ്പെടെയുളള നഗരങ്ങളിൽ രാത്രികാല കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.