ബെംഗളൂരു: സംസ്ഥാനത്ത് 4,517 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 8,456 പേരാണ് രോഗമുക്തരായത്. ഇതോടെ സംസ്ഥാനത്ത് ഇതുവരെ രോഗമുക്തരായവരുടെ എണ്ണം 26,45,735 ആയി ഉയർന്നു.
Also Read: കേരളത്തിൽ 11,647 പേർക്ക് കൂടി കൊവിഡ്; 112 മരണം
120 മരണങ്ങളാണ് ഇന്ന് കൊവിഡ് മൂലമാണെന്ന് കർണാടകയിൽ സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ആകെ 33,883 കൊവിഡ് മരണങ്ങളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.
Also Read: കൊവിഡ് മൂന്നാം തരംഗം 3 മാസത്തിനകം ; മുന്നറിയിപ്പുമായി എയിംസ് മേധാവി
അതേസമയം, കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിൽ ലോക്ക്ഡൗൺ ജൂലൈ 5 വരെ നീട്ടിയിട്ടുണ്ട്. അവശ്യവസ്‌തുക്കൾ വിൽക്കുന്ന കടകൾ ജില്ലയിൽ രാവിലെ ഏഴ് മുതൽ ഉച്ചക്ക് ഒരു മണി വരെ തുറക്കാൻ അനുവാദമുണ്ട്.