ETV Bharat / bharat

യെദ്യൂരപ്പയുടെ സെക്രട്ടറിയുടെ ആത്മഹത്യാശ്രമം; അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് - കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വാർത്ത

ബി.എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍.ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ചതിൽ വിശദമായി അന്വേഷണം വേണമെന്ന് കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ ആവശ്യപ്പെട്ടു

Karnataka Congress demands probe  suicide attempt by Yediyurappa's political secretary  Yediyurappa's political secretary attempts suicide  Yediyurappa Vs DK Shivakumar  യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി വാർത്ത  പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ ആത്മഹത്യാശ്രമം വാർത്ത  കോൺഗ്രസ് അധ്യക്ഷൻ കർണാടക വാർത്ത  കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ വാർത്ത  കോൺഗ്രസ് അധ്യക്ഷൻ ഡികെ ശിവകുമാർ വാർത്ത
കോൺഗ്രസ് അധ്യക്ഷൻ
author img

By

Published : Nov 28, 2020, 2:48 PM IST

ബെംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി എന്‍.ആര്‍ സന്തോഷ് ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ ഡി.കെ ശിവകുമാർ. എൻ.ആർ സന്തോഷ്, ഒരു എം‌എൽ‌സിക്കും മന്ത്രിക്കും രഹസ്യ വീഡിയോ വിതരണം ചെയ്തുവെന്നാണ് അറിഞ്ഞത്. പിന്നീട്, ഇത് ബിജെപിയുടെ ഹൈക്കമാൻഡ് നേതാക്കൾക്കും നൽകിയതായി ശിവകുമാർ ആരോപിച്ചു.

കഴിഞ്ഞ കുറേ മാസങ്ങളായി, എം‌എൽ‌സിയും മന്ത്രിയും മുഖ്യമന്ത്രിയേയും മറ്റ് നേതാക്കന്മാരെയും ബ്ലാക്ക് മെയിൽ ചെയ്യുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നത് ഒരു ചെറിയ പ്രശ്നമല്ല. ഇത് ശരിയായി അന്വേഷിക്കേണ്ടതുണ്ടെന്നും അന്വേഷണം സംസ്ഥാന സർക്കാർ നടത്തരുതെന്നും ശിവകുമാർ വ്യക്തമാക്കി.

ആത്മഹത്യാശ്രമത്തെ തുടർന്ന് സന്തോഷിനെ വെള്ളിയാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അദ്ദേഹത്തെ മുഖ്യമന്ത്രി യെദ്യൂരപ്പ ആശുപത്രിയിലെത്തി സന്ദർശിച്ചിരുന്നു. സന്തോഷ് സുഖം പ്രാപിച്ചുകഴിഞ്ഞാൽ തന്നോടും കുടുംബാംഗങ്ങളോടും സംസാരിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചതായി സന്തോഷിന്‍റെ കുടുംബാംഗം പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.