ETV Bharat / bharat

ഉത്തര്‍പ്രദേശില്‍ തീര്‍ഥാടകര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി, ആറ് മരണം - ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി

ഹരിദ്വാറില്‍ നിന്ന് ഭോപ്പാലിലേക്ക് പോയ കാന്‍വാര്‍ തീര്‍ഥയാത്രാസംഘമാണ് അപകടത്തില്‍പ്പെട്ടത്

kanwar yathra  hathras truck accident  kanwar devotes accident  ഹത്രാസ് ട്രക്ക് അപകടം  ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി  സദാബാദ് പൊലീസ് സ്‌റ്റേഷന്‍
ഉത്തര്‍പ്രദേശില്‍ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി, ആറ് പേര്‍ മരിച്ചു
author img

By

Published : Jul 23, 2022, 11:27 AM IST

Updated : Jul 23, 2022, 12:03 PM IST

ഹത്രാസ് (ഉത്തര്‍പ്രദേശ്) : കാന്‍വാര്‍ തീര്‍ഥയാത്രാസംഘത്തിലേക്ക് അമിത വേഗത്തിലെത്തിയ ട്രക്ക് ഇടിച്ചുകയറി ആറുപേര്‍ മരിച്ചു. ഇന്ന് (24-07-2022) പുലര്‍ച്ചെ 2:15 ഓടെയാണ് അപകടം. ഹരിദ്വാറില്‍ നിന്ന് ഭോപ്പാലിലേക്ക് കാല്‍നടയായി പോയവരാണ് അപകടത്തില്‍പ്പെട്ടത്. അഞ്ച് പേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു.

  • UP | 5 dead after Kanwar devotees from MP's Gwalior were mowed down by a truck in Hathras district during early hours, today pic.twitter.com/8UZjFzZMJM

    — ANI UP/Uttarakhand (@ANINewsUP) July 23, 2022 " class="align-text-top noRightClick twitterSection" data=" ">

ഹത്രാസിലെ സദാബാദ് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ഏഴ് പേരാണ് അപകടത്തില്‍പ്പെട്ട സംഘത്തിലുണ്ടായിരുന്നത്. മധ്യപ്രദേശിലെ ഗ്വാളിയാറില്‍ നിന്നുള്ളവരാണ് അപകടത്തില്‍പ്പെട്ടതെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി.

സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.തീര്‍ഥാടകരെ ഇടിച്ചിട്ട ട്രക്ക് ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്നും രക്ഷപ്പെടുകയായിരുന്നു. ഇയാളെക്കുറിച്ചുള്ള വിവരം ലഭിച്ചിട്ടുണ്ടെന്നും ഉടന്‍ തന്നെ പ്രതിയെ പിടികൂടുമെന്നും എ.ഡി.ജി.പി രാജീവ് കൃഷ്‌ണ പറഞ്ഞു.

Last Updated : Jul 23, 2022, 12:03 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.