ETV Bharat / bharat

പഠാന്‍ വിഷയത്തില്‍ ബോളിവുഡിന് കങ്കണയുടെ മുന്നറിയിപ്പ്; രാഷ്‌ട്രീയത്തില്‍ നിന്ന് മാറി നില്‍ക്കണമെന്ന് നടി

author img

By

Published : Jan 28, 2023, 6:32 PM IST

പഠാന്‍ സിനിമയെ കുറിച്ച് വിദ്വേഷത്തിന് മേലുള്ള വിജയം എന്ന് പ്രതികരിച്ച ബോളിവുഡ് താരങ്ങളോട് പ്രതികരിച്ച് കങ്കണ റണാവത്ത്. സംവിധായകന്‍ കരണ്‍ ജോഹര്‍, നടി ആലിയ ഭട്ട് എന്നിവര്‍ ചിത്രത്തിന്‍റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചതിന് പിന്നാലെയാണ് കങ്കണയുടെ പ്രതികരണം

triumph over hate  Kangana Ranaut on Pathan issue  Kangana Ranaut warns Bollywood  Kangana Ranaut warns Bollywood on Pathan issue  ബോളിവുഡിന് കങ്കണയുടെ മുന്നറിയിപ്പ്  Kangana Ranaut  പഠാന്‍  Pathan  Pathan movie  ങ്കണ റണാവത്ത്  സംവിധായകന്‍ കരണ്‍ ജോഹര്‍  ആലിയ ഭട്ട്  പഠാനെ പുകഴ്‌ത്തി കരണ്‍ ജോഹര്‍
ബോളിവുഡിന് കങ്കണയുടെ മുന്നറിയിപ്പ്

മുംബൈ: പഠാന്‍ സിനിമയുടെ വിജയത്തില്‍ 'വിദ്വേഷത്തിന് മേലുള്ള വിജയം' എന്ന ബോളിവുഡ് പ്രയോഗത്തില്‍ പ്രതികരിച്ച് നടി കങ്കണ റണാവത്ത്. 'നിങ്ങളുടെ ജോലി ചെയ്‌ത് വിജയം ആസ്വദിച്ച് മുന്നോട്ടു പോകൂ, രാഷ്‌ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കൂ', എന്നാണ് കങ്കണ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. സംവിധായകന്‍ കരണ്‍ ജോഹറും നടി ആലിയ ഭട്ടും പഠാന്‍ സിനിമയ്‌ക്ക് അഭിനന്ദനം അറിയിച്ചതിന് പിന്നാലെയാണ് ക്വീന്‍ നായിക കങ്കണയുടെ പ്രതികരണം.

കങ്കണയുടെ ട്വീറ്റ്: 'ബോളിവുഡ് പ്രവര്‍ത്തകരെ, നിങ്ങള്‍ ഈ രാജ്യത്ത് ഹിന്ദു വിദ്വേഷം അനുഭവിക്കുന്നുണ്ടെന്ന് പ്രചരിപ്പിക്കാന്‍ ശ്രമിക്കരുത്. 'വെറുപ്പിന് മേലുള്ള വിജയം' എന്ന് ഇനിയൊരു അഭിപ്രായം കാണാന്‍ ഇടയായാല്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും ഞാന്‍ ഒരു ക്ലാസ് എടുക്കും. നിങ്ങളുടെ ജോലി ചെയ്‌ത് വിജയം ആസ്വദിച്ച് മുന്നോട്ട് പോകുക, രാഷ്‌ട്രീയത്തില്‍ നിന്ന് വിട്ട് നില്‍ക്കുക', കങ്കണ റണാവത്ത് ട്വിറ്ററില്‍ കുറിച്ചു.

  • Bollywood walon yeh narrative banane ki koshish mat karna ki iss desh mein tum Hindu hate se suffer kar rahe ho, agar maine phir se yeh word suna ‘triumph over hate’ toh tum logon ki wahi class lagegi jo kal lagi thi, enjoy your success and do good work, stay away from politics.

    — Kangana Ranaut (@KanganaTeam) January 28, 2023 " class="align-text-top noRightClick twitterSection" data=" ">

പഠാനെ പുകഴ്‌ത്തി കരണ്‍ ജോഹര്‍: വ്യാഴാഴ്‌ച പഠാന്‍ സിനിമയേയും ഷാരൂഖ് ഖാനെയും അഭിനന്ദിച്ച് സംവിധായകന്‍ കരണ്‍ ജോഹര്‍ രംഗത്ത് വന്നിരുന്നു. 'ഒരു നൂറ്റാണ്ടിനിപ്പുറമുള്ള ഹിറ്റ്. ഒരു ദിവസം കൊണ്ട് 100 കോടിയ്‌ക്ക് മുകളില്‍', എന്നായിരുന്നു കരണ്‍ ജോഹര്‍ കുറിച്ചത്. കൂടാതെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഷാരൂഖ് ഖാന്‍, ദീപിക പദുക്കോണ്‍, സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്, നിര്‍മാതാവ് ആദിത്യ ചോപ്ര, യഷ് രാജ് ഫിലിംസ് എന്നിവര്‍ക്കും കരണ്‍ അഭിനന്ദനങ്ങള്‍ അറിയിക്കുകയും ചെയ്‌തു.

triumph over hate  Kangana Ranaut on Pathan issue  Kangana Ranaut warns Bollywood  Kangana Ranaut warns Bollywood on Pathan issue  ബോളിവുഡിന് കങ്കണയുടെ മുന്നറിയിപ്പ്  Kangana Ranaut  പഠാന്‍  Pathan  Pathan movie  ങ്കണ റണാവത്ത്  സംവിധായകന്‍ കരണ്‍ ജോഹര്‍  ആലിയ ഭട്ട്  പഠാനെ പുകഴ്‌ത്തി കരണ്‍ ജോഹര്‍
കരണ്‍ ജോഹറിന്‍റെ അഭിനന്ദനം

Also Read: പഠാന്‍ ബോക്‌സ്‌ ഓഫീസ് ഹിറ്റാകാനുള്ള കാരണം പറഞ്ഞ് ട്രെയിഡ് അനലിസ്‌റ്റ്

ആലിയയുടെ പ്രതികരണം: വെള്ളിയാഴ്‌ച പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലാണ് നടി ആലിയ ഭട്ട് പഠാന്‍ സിനിമയെ കുറിച്ചുള്ള തന്‍റെ പ്രതികരണം അറിയിച്ചത്. 'കാരണം, സ്‌നേഹമാണ് എപ്പോഴും വിജയിക്കുക (Because LOVE always wins)', എന്നായിരുന്നു ആലിയയുടെ കുറിപ്പ്.

പഠാന്‍ സിനിമ ശത്രുരാജ്യമായ പാകിസ്ഥാനെയും പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസിനെയും പ്രകീര്‍ത്തിക്കുന്നു എന്നാരോപിച്ച് കങ്കണ നേരത്തെ രംഗത്ത് വന്നിരുന്നു. മുമ്പ് ചിത്രത്തിന്‍റെ വിജയത്തെ കുറിച്ചും 'വെറുപ്പിന് മേലുള്ള വിജയം' എന്ന ബോളിവുഡ് പ്രയോഗത്തിലും പ്രതികരിച്ച് നടി ട്വീറ്റ് ചെയ്‌തിരുന്നു.

ആലിയ ഭട്ട് പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി

Also Read: 3 ദിനം, 300 കോടി; വിജയക്കുതിപ്പ്‌ തുടര്‍ന്ന് പഠാന്‍... ബോക്‌സ്‌ ഓഫീസ് കലക്ഷന്‍

പഠാന്‍ പാകിസ്ഥാനെ മഹത്വവത്‌കരിക്കുന്നതായി കങ്കണ: 'പഠാൻ വെറുപ്പിന് മേലുള്ള സ്നേഹത്തിന്‍റെ വിജയമാണെന്ന് അവകാശപ്പെടുന്നവരെയെല്ലാം ഞാൻ സമ്മതിക്കുന്നു, എന്നാൽ ആരുടെ വെറുപ്പിന് മേലുള്ള സ്നേഹമാണ്? കൃത്യമായി പറയട്ടെ, ആരാണ് ടിക്കറ്റ് വാങ്ങി സിനിമയെ വിജയിപ്പിച്ചത്? അതെ ഇത് ഇന്ത്യയുടെ സ്‌നേഹമാണ്. 80 ശതമാനം ഹിന്ദുക്കള്‍ ജീവിക്കുന്ന ഇന്ത്യയില്‍ നമ്മുടെ ശത്രുരാജ്യമായ പാകിസ്ഥാനെയും ഐഎസിനെയും നല്ല രീതിയില്‍ കാണിച്ച പഠാന്‍ സിനിമ വിജയിക്കുന്നു. വെറുപ്പിനും വിദ്വേഷങ്ങള്‍ക്കും അതീതമാണ് ഇന്ത്യയുടെ സ്‌നേഹം. ശത്രുക്കളുടെ വെറുപ്പിനെയും നിസാര രാഷ്‌ട്രീയത്തെയും ജയിച്ച ഇന്ത്യ. എന്നാൽ വലിയ പ്രതീക്ഷകൾ സൂക്ഷിക്കുന്ന എല്ലാവരും ദയവായി ശ്രദ്ധിക്കുക. പഠാൻ വെറുമൊരു സിനിമയാകാം. ജയ് ശ്രീറാം ഇവിടെ പ്രതിധ്വനിക്കും. ജയ് ശ്രീറാം മാത്രം', കങ്കണ ട്വീറ്റ് ചെയ്‌തു.

  • All those who are claiming Pathan is triumph of love over hate,I agree but whose love over whose hate? Let’s be precise, whose is buying tickets and making it a success?Yes it is India’s love and inclusiveness where eighty percent Hindus lives and yet a film called Pathan (cont)

    — Kangana Ranaut (@KanganaTeam) January 27, 2023 " class="align-text-top noRightClick twitterSection" data=" ">

വിവാദങ്ങള്‍ക്കിടയിലും പഠാന്‍ സിനിമ കാഴ്‌ചക്കാരില്‍ നിന്ന് വന്‍ പ്രതികരണമാണ് നേടിയത്. ഷാരൂഖ് ഖാന്‍റെ ആരാധകര്‍ക്കിടയിലും ചിത്രത്തിന് വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. ആദ്യ ദിവസം തന്നെ 100 കോടി ക്ലബില്‍ ചിത്രം ഇടം പിടിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.