ശ്രീനഗർ: ഷോപ്പിയാനിലെ കനിഗ്രാം പ്രദേശത്ത് ഉണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരർ പിടിയിൽ. അൽ-ബദർ ഭീകരസംഘടനയിൽ പുതിയതായി റിക്രൂട്ട് ചെയ്‌ത നാല് പ്രാദേശിക തീവ്രവാദികളാണ് പിടിയിലായത്. പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
കൂടുതൽ വായനക്ക്:- സോപോറിൽ ഏറ്റുമുട്ടൽ; സൈന്യം രണ്ട് ഭീകരരെ വധിച്ചു
കഴിഞ്ഞ ദിവസം സോപോറിൽ സുരക്ഷാ സേനയും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സൈന്യം വധിച്ചിരുന്നു. ഏറ്റുമുട്ടലിനെ തുടർന്ന് തീവ്രവാദികൾക്കായി സംയുക്ത സുരക്ഷാ സേന അന്വേഷണം ആരംഭിക്കുകയും ചെയ്‌തു. പ്രദേശത്ത് തീവ്രവാദികൾ ഒളിവിൽ കഴിയുകയാണെന്ന വിവരത്തെ തുടർന്നാണ് പരിശോധന നടത്തിയത്. ആക്രമണത്തിൽ വിദേശ പൗരന് ബന്ധമുള്ളതായും ഇവരെ ഉടനെ പിടികൂടുമെന്നും സീനിയർ പൊലീസ് സൂപ്രണ്ട് വാർത്താ സമ്മേളനത്തിൽ അറിയിക്കുകയും ചെയ്‌തു.