ETV Bharat / bharat

പ്രീമിയം എസ്.യു.വി മാര്‍ക്കറ്റ് പിടിക്കാന്‍ ജീപ്പ് വരുന്നു; മെറിഡിയന്‍ വിപണിയിലെത്തി

author img

By

Published : May 20, 2022, 9:44 PM IST

ഇന്ത്യയിലെ എല്ലാ ഭൂപ്രദേശങ്ങളിലും മെറിഡിയൻ പരീക്ഷിച്ചതായും ജീപ്പ് ഇന്ത്യ അറിയിച്ചു. നിലവില്‍ ടൊയോട്ടയുടെ ഫേര്‍ച്യൂണര്‍ ആധിപത്യം പുലര്‍ത്തുന്ന പ്രീമിയം എസ്.യു.വി മാര്‍ക്കറ്റിലേക്കാണ് ജീപ്പിന്‍റെ വരവ്.

Jeep India launches SUV Meridian  പ്രീമിയം എസ് യു വി മാര്‍ക്കറ്റ്  ജീപ്പ് മെറിഡിയന്‍  മെറിഡിയന്‍ വിപണിയിലെത്തി  എസ് യു വി മാര്‍ക്കറ്റ് പിടിക്കാന്‍ ജീപ്പ് വരുന്നു
പ്രീമിയം എസ്.യു.വി മാര്‍ക്കറ്റ് പിടിക്കാന്‍ ജീപ്പ് വരുന്നു; മെറിഡിയന്‍ വിപണിയിലെത്തി

ന്യൂഡല്‍ഹി: പ്രമുഖ സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹന (എസ്.യു.വി) നിര്‍മാതാക്കളായ സ്റ്റെല്ലാന്റിസിന്‍റെ ഭാഗമായ ജീപ്പ് ഇന്ത്യ തങ്ങളുടെ പുതിയ എസ്‌യുവിയായ മെറിഡിയൻ അവതരിപ്പിച്ചു. 29.9 ലക്ഷം രൂപയാണ് വാഹനത്തിന്‍റെ എക്‌സ് ഷോറൂം വില. ഇന്ത്യന്‍ കാലാവസ്ഥക്ക് അനിയോജ്യമായാണ് കമ്പനി തങ്ങളുടെ വാഹനം നിര്‍മിച്ചിരിക്കുന്നത്.

രണ്ട് ലിറ്റര്‍ ടെര്‍ബോ ഡിസല്‍ എഞ്ചിനാണ് വാഹനത്തിലുള്ളത്. കൂടാതെ ഒമ്പത് സ്പീഡ് ഓട്ടോ മാറ്റിക്ക് ഗിയറിലും ആറ് സ്പീഡ് മാനുവല്‍ ഗിയറിലും വാഹനം ലഭ്യമാണ്. ഓള്‍ വീല്‍ ഡ്രൈവ് ഉള്‍പ്പെടെ അഞ്ച് വേരിയെന്‍റിലാണ് വാഹനം പുറത്തിറക്കിയിരിക്കുന്നത്.

29.9 ലക്ഷം മുതല്‍ 36.95 വരെയാണ് വാഹന നിരയുടെ വില. 67,000 അന്വേഷണങ്ങളും 5000 ആളുകള്‍ താത്പര്യവും ഇതിനകം വാഹനത്തിന് വേണ്ടി പ്രകടിപ്പിച്ചെന്നും കമ്പനി അവകാശപ്പെട്ടു. നിലവില്‍ ബുക്ക് ചെയ്തവര്‍ക്ക് ജൂണ്‍ മാസത്തോടെ വാഹനം വിതരണം ചെയ്തു തുടങ്ങും.

കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള എല്ലാ മേഖലകളിലും വാഹനം ഇതിനകം പരീക്ഷണ ഓട്ടം നടത്തി മികവ് തെളിയിച്ചു കഴിഞ്ഞു എന്നും കമ്പനി അവകാശപ്പെട്ടു. 5,000 കിലോമീറ്ററിലധികം ദൂരം സഞ്ചരിച്ച്, ബിൽഡ് ക്വാളിറ്റി, എഞ്ചിനീയറിങ് തുടങ്ങിയ വിവിധ പാരാമീറ്ററുകളിൽ പ്രകടനം പരീക്ഷിച്ചു. ഇന്ത്യയിലെ എല്ലാ ഭൂപ്രദേശങ്ങളിലും മെറിഡിയൻ പരീക്ഷിച്ചതായും ജീപ്പ് ഇന്ത്യ അറിയിച്ചു. നിലവില്‍ ടൊയോട്ടയുടെ ഫേര്‍ച്യൂണര്‍ ആധിപത്യം പുലര്‍ത്തുന്ന പ്രീമിയം എസ്.യു.വി മാര്‍ക്കറ്റിലേക്കാണ് ജീപ്പിന്‍റെ വരവ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.