ETV Bharat / bharat

മനസുറപ്പുള്ളവർ മാത്രം വീഡിയോ കാണുക: ജെസിബിയുടെ ടയർ പൊട്ടിത്തെറിച്ച് രണ്ട് മരണം - റായ്‌പൂരില്‍ ജെസിബിയുടെ ടയർ പൊട്ടിത്തെറിച്ചു

പൊട്ടിത്തെറിയുടെ അവശിഷ്‌ടങ്ങൾ എട്ട് അടിയോളം ഉയരത്തിലേക്കാണ് വീണത്. ഭാഗ്യം കൊണ്ട് മാത്രമാണ് മരണ സംഖ്യ ഉയരാതിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവ സ്ഥലത്ത് ആറോളം തൊഴിലാളികളുണ്ടായിരുന്നു.

jcb-tire-burst-filling-air-in-raipur-tragic-incident-caught-on-camera
മനസുറപ്പുള്ളവർ മാത്രം വീഡിയോ കാണുക: ജെസിബിയുടെ ടയർ പൊട്ടിത്തെറിച്ച് രണ്ട് മരണം
author img

By

Published : May 5, 2022, 2:15 PM IST

Updated : May 5, 2022, 3:28 PM IST

റായ്‌പൂർ/ഛത്തീസ്‌ഗഡ്: റായ്‌പൂരില്‍ ജെസിബിയുടെ ടയർ പൊട്ടിത്തെറിച്ച് രണ്ട് തൊഴിലാളികൾ മരിച്ചു. റായ്‌പൂരിലെ സിറ്റില്‍ടാരയില്‍ ഖർകുല്‍ സ്റ്റീല്‍ പ്രൈവറ്റ് ലിമിറ്റഡിന്‍റെ വർക്ക് ഷോപ്പില്‍ ജെസിബിയുടെ ടയറിന് കാറ്റ് നിറയ്‌ക്കുന്നതിനെയാണ് അപകടം. അതിശക്തമായ പൊട്ടിത്തെറിയില്‍ രണ്ട് തൊഴിലാളികളും തല്‍ക്ഷണം മരിച്ചു.

മനസുറപ്പുള്ളവർ മാത്രം വീഡിയോ കാണുക: ജെസിബിയുടെ ടയർ പൊട്ടിത്തെറിച്ച് രണ്ട് മരണം

പൊട്ടിത്തെറിയുടെ അവശിഷ്‌ടങ്ങൾ എട്ട് അടിയോളം ഉയരത്തിലേക്കാണ് വീണത്. മധ്യപ്രദേശിലെ സട്‌ന ജില്ലയില്‍ നിന്നുള്ള രജ്‌പാല്‍ സിങ്, പ്രഞ്ജാല്‍ നാംദേവ് എന്നിവരാണ് മരിച്ചത്. ഭാഗ്യം കൊണ്ട് മാത്രമാണ് മരണ സംഖ്യ ഉയരാതിരുന്നതെന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്. സംഭവ സ്ഥലത്ത് ആറോളം തൊഴിലാളികളുണ്ടായിരുന്നു.

ടയർ പൊട്ടിത്തെറിക്കുന്നതിന് നിമിഷങ്ങൾ മുൻപ് മാത്രമാണ് ഇതില്‍ നാല് പേർ സംഭവ സ്ഥലത്ത് നിന്ന് മാറിപ്പോയത്. കൊല്ലപ്പെട്ട രണ്ട് പേർ മാത്രമാണ് ടയർ പൊട്ടിത്തെറിക്കുമ്പോൾ സംഭവ സ്ഥലത്തുണ്ടായത്.

Last Updated : May 5, 2022, 3:28 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.