ETV Bharat / bharat

'ബുള്ളി ഭായ്' ആപ്പ് : അറസ്റ്റ് ചെയ്യപ്പെട്ട 18 കാരിയോട് കരുണ കാണിക്കണമെന്ന് ജാവേദ് അക്തർ - ബുള്ളി ബായ് ആപ്പ് കേസില്‍ പിടിക്കപ്പെട്ട് പെണ്‍കുട്ടിയോട് ക്ഷമിക്കണമെന്ന് ജാവേദ് അക്തർ

കേസില്‍ പിടിയിലായ മൂന്നുപേരില്‍ ഒരാള്‍ 18 കാരിയായിരുന്നു

What is Bulli Bai app case  Javed Akhtar on Bulli Bai app case Shweta Singh  lyricist javed akhtar says if bully bai masterminded is 18 year old girl  ബുള്ളി ഭായ് ആപ്പ് കേസ്  ബുള്ളി ബായ് ആപ്പ് കേസില്‍ പിടിക്കപ്പെട്ട് പെണ്‍കുട്ടിയോട് ക്ഷമിക്കണമെന്ന് ജാവേദ് അക്തർ  ബുള്ളി ഭായ് ആപ്പ് കേസ് പ്രതിയോട് ക്ഷമിക്കണമെന്ന് രചയിതാവ് രചയിതാവ്
'ബുള്ളി ഭായ്' ആപ്പ്; അറസ്റ്റ് ചെയ്യപ്പെട്ട 18 കാരിയോട് കരുണ കാണിക്കണമെന്ന് ജാവേദ് അക്തർ
author img

By

Published : Jan 6, 2022, 7:46 AM IST

ഡെറാഡൂൺ : 'ബുള്ളി ഭായ്' ആപ്പ് വഴി മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ദുരുപയോഗിച്ച കേസില്‍ പടിയിലായ 18 കാരി ശ്വേത സിങ്ങിനോട് കരുണ കാണിക്കണമെന്ന് പ്രശസ്‌ത ബോളിവുഡ് ഗാന രചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്‌തര്‍. താന്‍ ചെയ്ത കുറ്റത്തിന്‍റെ വ്യാപ്തി കുട്ടിക്ക് മനസിലാക്കി കൊടുത്ത് പൊറുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

'ബുള്ളി ഭായ് ആപ്പിന് പിന്നിലെ ബുദ്ധികേന്ദ്രം, കൊറോണക്കാലത്ത് ക്യാന്‍സര്‍ ബാധിതരായ മാതാപിതാക്കളെ നഷ്ടപ്പെട്ട 18 കാരിയാണെങ്കില്‍ സ്ത്രീകളോ മറ്റാരെങ്കിലുമോ സമീപിച്ച് അവള്‍ ചെയ്‌ത കുറ്റത്തിന്‍റെ വ്യാപ്‌തി മനസ്സിലാക്കിക്കൊടുക്കണം. കരുണ കാണിക്കുകയും പൊറുക്കുകയും വേണം' - ജാവേദ് അക്തര്‍ കുറിച്ചു.

  • If “ bully bai” was really masterminded by an 18 year old girl who has recently lost her parents to cancer n Corona I think the women or some of them meet her and like kind elders make her understand that why what ever she did was wrong . Show her compassion and forgive her .

    — Javed Akhtar (@Javedakhtarjadu) January 5, 2022 " class="align-text-top noRightClick twitterSection" data=" ">

കഴിഞ്ഞ ദിവസമാണ് കേസില്‍ മൂന്നുപേര്‍ പൊലീസ് പിടിയിലായത്. ഉത്തരാഖണ്ഡിലെ രുദ്രാപൂരില്‍ നിന്നാണ് 18 കാരി അറസ്റ്റിലായത്. ഉത്തരാഖണ്ഡ്, ബെംഗളൂരു എന്നിവിടങ്ങളില്‍ നിന്നാണ് മറ്റുള്ളവര്‍ പിടിയിലായത്. സാമൂഹ്യ മാധ്യമങ്ങള്‍ ഉപയോഗിക്കുന്ന മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ശേഖരിച്ച് ആപ്പ് വഴി ലൈംഗികച്ചുവയോടെ പ്രചരിപ്പിച്ചതിനെതിരെയായിരുന്നു കേസ്.

Also Read: മുസ്ലിം സ്ത്രീകളുടെ ചിത്രങ്ങള്‍ ലൈംഗികച്ചുവയോടെ 'ബുള്ളി ഭായി'യില്‍ : എഞ്ചിനീയറിങ് വിദ്യാർഥി പിടിയിൽ

ചിത്രങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ നിരവധി പേരാണ് ആപ്പിനെതിരെ രംഗത്തുവന്നത്. ഇതോടെ മുംബൈ സൈബര്‍ സെല്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു. എന്നാല്‍ ആപ്പിന്‍റ നിര്‍മാതാക്കളെ കുറിച്ചോ ട്വിറ്റര്‍ ഹാന്‍ഡില്‍ ഉപയോഗിക്കുന്നവരെ കുറിച്ചോ പൊലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്ന് മുംബൈ പൊലീസ് കമ്മിഷണർ ഹേമന്ത് നഗ്രാലെ പറഞ്ഞു.

കേസില്‍ ഇനിയും നിരവധി പേര്‍ പിടിയിലാകാനുണ്ട്. അതിനിടെ അറസ്റ്റിലായ വിശാൽ ഝാ സിഖ് സമുദായത്തിന് നേരെ കുറ്റം തിരിക്കാനായി പേര് മാറ്റിയതാണെന്നും പൊലീസ് അറിയിച്ചു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.