ETV Bharat / bharat

അവധി ആഘോഷിക്കാൻ കുടുംബത്തോടൊപ്പം പുറപ്പെട്ട് ജാൻവി കപൂർ; ഒപ്പം കാമുകനായ ശിഖർ പഹാരിയയും - Shikhar Pahariya

ബോണി കപൂർ, ഖുഷി കപൂർ, സുഹൃത്ത് തനിഷ സന്തോഷ്‌ എന്നിവരോടൊപ്പമാണ് ജാൻവിയും ശിഖർ പഹാരിയയും അവധിക്കാലം ആഘോഷിക്കാനായി പുറപ്പെട്ടത്

Janvhi Kapoor Shikhar Pahariya holiday  Janvhi Kapoor spotted  Janvhi Kapoor Shikhar Pahariya spotted  Janvhi Kapoor Shikhar Pahariya relationship  Janvhi Kapoor dating Shikhar Pahariya  Janvhi Kapoor on family vacation with boyfriend  ജാൻവി കപൂർ  ശിഖർ പഹാരിയ  ജാൻവി കപൂർ കാമുകൻ  ജാൻവി കപൂർ ഫോട്ടോസ്  Janvhi Kapoor boyfriend  Khushi Kapoor  ഖുഷി കപൂർ  ജാൻവി കപൂർ ഡേറ്റിങ്  ജാൻവി കപൂർ ശിഖർ പഹാരി  Janvhi Kapoor jets off for family vacay  Janhvi Kapoor  Shikhar Pahariya  Janhvi Kapoor and Shikhar Pahariya
ജാൻവി കപൂർ ശിഖർ പഹാരി
author img

By

Published : Mar 1, 2023, 5:47 PM IST

ഹൈദരാബാദ്: ബോളിവുഡിലെ താരസുന്ദരി ജാൻവി കപൂറിന്‍റെ പ്രണയമാണ് ഇപ്പോൾ ബി-ടൗണിലെ ചർച്ചാവിഷയം. ജാൻവിയെയും വ്യവസായിയായ ശിഖർ പഹാരിയെയും പല തവണ ഒരുമിച്ച് കാണാനിടയായതോടെ ഇരുവരും തമ്മിൽ പ്രണയത്തിലാണോ എന്ന സംശയമാണ് ആരാധർക്കിടയിൽ. എന്തായാലും ആരാധകരുടെ സംശയങ്ങൾക്ക് ആക്കം കൂട്ടുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

ഇരുവരും ഒന്നിച്ച് അവധിക്കാല ആഘോഷത്തിനായി പുറപ്പെട്ടുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ജാൻവിയും ശിഖറും ഒറ്റയ്‌ക്കല്ല, മറിച്ച് ജാൻവിയുടെ കുടുംബാംഗങ്ങളും ഇരുവരോടുമൊപ്പം അവധിക്കാലം ആഘോഷിക്കാനായി പുറപ്പെട്ടിട്ടുണ്ട്. ചൊവ്വാഴ്‌ചയാണ് മുംബൈ വിമാനത്താവളത്തിൽ പാപ്പരാസികളുടെ കാമറ കണ്ണിൽ ജാൻവി കപൂർ കുടുങ്ങിയത്. പൗഡർ ബ്ലൂ സൽവാർ സ്യൂട്ടായിരുന്നു താരത്തിന്‍റെ വേഷം.

ജാൻവിയോടൊപ്പം അനുജത്തി ഖുഷി കപൂർ, ഇരുവരുടേയും സുഹൃത്തായ തനിഷ സന്തോഷ്‌ എന്നിവരും വിമാനത്താവളത്തിൽ ഉണ്ടായിരുന്നു. ഇരുവരും വിമാനത്താവളത്തിനുള്ളിൽ പ്രവേശിച്ചതിന് പിന്നാലെ ജാൻവിയുടെ പിതാവ് ബോണി കപൂറിനൊപ്പമാണ് ശിഖർ പഹാരിയ വിമാനത്താവളത്തിലെത്തിയത്. അതേസമയം കുടുംബസമേതം യാത്ര പോയതിനാൽ ഇരുവരുടേയും ബന്ധം കുടുംബവും അംഗീകരിച്ചു എന്ന വിലയിരുത്തലിലാണ് ആരാധകർ.

ജാൻവിയും ശിഖറും ഡേറ്റിങ്ങിലാണെന്ന തരത്തിലുള്ള വാർത്തകൾ വർഷങ്ങളായി ബോളിവുഡിൽ നിറഞ്ഞുനിൽക്കുന്നുണ്ട്. എന്നാൽ കുറച്ച് വർഷങ്ങൾക്ക് മുൻപ് ഇരുവരു വേർപിരിഞ്ഞെന്ന തരത്തിലും വാർത്തകൾ പ്രചരിച്ചിരുന്നു. ഇതിനിടെ കഴിഞ്ഞ വർഷം ഒരു ഹാലോവീൻ പാർട്ടിയിൽ ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെയാണ് ജാൻവി- ശിഖർ പ്രണയം ബോളിവുഡിൽ വീണ്ടും ചർച്ചാ വിഷയമായത്.

മുകേഷ് അംബാനിയുടെ മകൻ അനന്ത് അംബാനിയുടെയും രാധികാ മർച്ചന്‍റിന്‍റെയും വിവാഹ നിശ്ചയ ചടങ്ങിലും, ബോളിവുഡ് താരം സോനം കപൂറിന്‍റെ ദീപാവലി പാർട്ടിക്കും ജാൻവിയും- ശേഖറും ഒന്നിച്ചെത്തിയതും പ്രണയ വാർത്തകൾക്ക് കരുത്തേകിയിരുന്നു.

നിതേഷ് തിവാരി സംവിധാനം ചെയ്‌ത വരുണ്‍ ധവാൻ നായകനാകുന്ന ബവാൽ ആണ് ജാൻവിയുടേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ശരൺ ശർമ്മ സംവിധാനം ചെയ്‌ത മിസ്റ്റർ ആൻഡ് മിസിസ് മഹി എന്ന സ്‌പോർട്‌സ് ഡ്രാമയും താരത്തിന്‍റേതായി പുറത്തിറങ്ങാനുണ്ട്. രാജ്‌കുമാർ റാവുവാണ് ചിത്രത്തിലെ നായക വേഷം ചെയ്യുന്നത്. കൂടാതെ ഉടനെ തന്നെ സൗത്ത് ഇന്ത്യൻ ചിത്രങ്ങളിലും താരം അരങ്ങേറ്റം കുറിക്കുമെന്ന വാർത്തകളും പുറത്തുവരുന്നുണ്ട്.

ALSO READ: 'അമ്മയെ ഞാനിപ്പോഴും എല്ലായിടത്തും തിരയുന്നു'; ശ്രീദേവിയെക്കുറിച്ച് ഹൃദയഭേദക കുറിപ്പുമായി ജാൻവി കപൂർ

For All Latest Updates

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.