ETV Bharat / bharat

'കോൺഗ്രസിൽ ചേരുമെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല'; നേതാക്കൾ ബിജെപിയെ തെറ്റായി കൈകാര്യം ചെയ്യുന്നുവെന്ന് ജഗദീഷ് ഷെട്ടാർ - ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ

ബിജെപി നേതാക്കളിൽ നിന്നും മോശമായ പെരുമാറ്റമുണ്ടായത് വേദനിപ്പിച്ചെന്നും കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനമായില്ലെന്നും മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ

jagadish shettar about joining congress  jagadish shettar  jagadish shettar resignation  jagadish shettar media conference  jagadish shettar about congress  ജഗദീഷ് ഷെട്ടാർ  കോൺഗ്രസിൽ ചേരുന്നതിൽ തീരുമാനമായില്ല  ഭാരതീയ ജനത പാർട്ടി  ഷെട്ടാർ രാജി  കർണാടക ബിജെപി എംഎൽഎ  ദേശീയ വാർത്തകൾ  ജഗദീഷ് ഷെട്ടാർ കോൺഗ്രസിൽ  കർണാടക വാർത്തകൾ
ജഗദീഷ് ഷെട്ടാർ മാധ്യമങ്ങളോട്
author img

By

Published : Apr 16, 2023, 5:39 PM IST

ബെംഗളൂരു: കോൺഗ്രസിൽ ചേരുമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ. നിയമസഭ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനെ തുടർന്ന് ഭാരതീയ ജനത പാർട്ടി എംഎൽഎ ആയിരുന്ന ജഗദീഷ് സ്‌പീക്കർ വിശ്വേശ്വർ ഹെഗ്‌ഡെ കഗേരിയ്‌ക്ക് ഇന്ന് രാജി സമർപ്പിച്ചിരുന്നു. കർണാടകയിലെ ബിജെപി നേതാക്കൾ പാർട്ടിയെ തെറ്റായി കൈകാര്യം ചെയ്യുകയാണെന്ന് അദ്ദേഹം ആരോപിച്ചു.

എംഎൽഎ സ്ഥാനത്തുനിന്നും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും രാജിവയ്‌ക്കുന്നതായും സ്വതന്ത്രമായാണോ പാർട്ടിയുടെ ഭാഗമായാണോ ഇനി പോരാടേണ്ടതെന്ന കാര്യത്തിൽ പിന്നീട് തീരുമാനം എടുക്കുമെന്നും ജഗദീഷ് ഷെട്ടാർ മാധ്യമങ്ങളോട് പറഞ്ഞു. പാർട്ടിയിലെ മോശമായ പെരുമാറ്റവും മുതിർന്ന നേതാക്കളിൽ നിന്നുള്ള അപമാനവും വേദനിപ്പിച്ചതായും സംസ്ഥാനത്തെ ചില നേതാക്കൾ ബിജെപി സംവിധാനത്തെ തെറ്റായി കൈകാര്യം ചെയ്യുന്നതായും ജഗദീഷ് ഷെട്ടാർ കൂട്ടിച്ചേർത്തു. ആറ് തവണ എംഎൽഎ ആയിട്ടുള്ള ഷെട്ടാറിന് ഹുബ്ലി-ധാർവാഡ് സെൻട്രൽ മണ്ഡലത്തിൽ നിന്ന് മത്സരിക്കാൻ സീറ്റ് നൽകാത്തതിനെ തുടർന്ന് ബിജെപി ഉന്നതതല നേതാക്കളുമായി ഷെട്ടാർ കൂടിക്കാഴ്‌ച നടത്തിയിരുന്നു.

പാർട്ടിയിൽ ഗൂഢാലോചന നടന്നിട്ടുണ്ട്: മത്സരത്തിൽ നിന്ന് മാറി നിൽക്കാൻ പാർട്ടി അദ്ദേഹത്തോട് നിർദേശിച്ചതായും റിപ്പോർട്ടുകളുണ്ട്. സംഭവത്തിൽ ജഗദീഷ് ഷെട്ടാറിന്‍റെ അനുയായികൾ പാർട്ടി ഹൈക്കമാൻഡിനെതിരെ ഖേദം പ്രകടിപ്പിച്ചു. തനിക്കെതിരെ ഗൂഢാലോചന നടക്കുന്നതായും അതിനാലാണ് സീറ്റ് നിഷേധിച്ചതെന്നും രാജിയ്‌ക്ക് ശേഷം കൂടുതൽ വിവരങ്ങൾ പങ്കുവെക്കുമെന്നും ശനിയാഴ്‌ച രാജി പ്രഖ്യാപിച്ച ശേഷം ജഗദീഷ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

രാജി ദൗർഭാഗ്യകരം: സീറ്റ് നിഷേധിച്ചാൽ തന്‍റെ രാഷ്‌ട്രീയ ഭാവി എങ്ങനെയായിരിക്കണമെന്ന് ചിന്തിക്കേണ്ടതുണ്ടെന്ന് ഷെട്ടാർ രാജിയ്‌ക്ക് മുൻപ് പാർട്ടിയ്‌ക്ക് അന്ത്യശാസനം നൽകിയിരുന്നു. അതേസമയം, ഷെട്ടാറിന്‍റെ രാജി ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പറഞ്ഞു. മുതിർന്ന നേതാവ്, മുൻ മുഖ്യമന്ത്രി, സ്‌പീക്കർ, പാർട്ടി അധ്യക്ഷൻ തുടങ്ങി നിരവധി പദവികൾ വഹിച്ചിട്ടുള്ള ആളാണ് ഷെട്ടാർ. എന്നാൽ മുതിർന്നവർ യുവാക്കൾക്ക് വഴിമാറി കൊടുക്കണമെന്നാണ് പാർട്ടി തീരുമാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരികെ വന്നാൽ സ്വാഗതം ചെയ്യും: ജഗദീഷിന്‍റെ രാജി പാർട്ടിയിൽ ചെറിയ ഉലച്ചിൽ ഉണ്ടാക്കുമെങ്കിലും പാർട്ടിയ്‌ക്ക് അത് മറികടക്കാനകുമെന്നാണ് ബൊമ്മെ രാജിയെ പരാമർശിച്ചത്. അതേസമയം, ഷെട്ടാർ പാർട്ടിയിലേയ്‌ക്ക് തിരികെ വരാൻ തീരുമാനിച്ചാൽ അദ്ദേഹത്തെ സ്വാഗതം ചെയ്യുമെന്ന് കർണാടക മുൻ മുഖ്യമന്ത്രി ബിഎസ് യെദ്യൂരപ്പ പറഞ്ഞു. ബിജെപി എന്ന പാർട്ടിയിലൂടെയാണ് ജഗദീഷിനെ ജനങ്ങൾ അറിയുന്നത്. അതിനാൽ അദ്ദേഹത്തിന്‍റെ തീരുമാനം വേദനിപ്പിച്ചുവെന്നും കർണാടകയിലെ ജനങ്ങൾ ഷെട്ടാറിനോട് ക്ഷമിക്കില്ലെന്നും യെദ്യൂരപ്പ കുറ്റപ്പെടുത്തി.

also read: കേന്ദ്രമന്ത്രിസ്ഥാനം, ഗവര്‍ണര്‍ പദവി, രാജ്യസഭാംഗത്വം തുടങ്ങി ഓഫറുകള്‍ നിരസിച്ച് ഷെട്ടാര്‍, ഒടുക്കം രാജി ; സസ്പെന്‍സ് മൂര്‍ധന്യത്തില്‍

കേന്ദ്രമന്ത്രി സ്ഥാനം, രാജ്യസഭ അംഗത്വം, ജഗദീഷ് ഷെട്ടാറിന്‍റെ കുടുംബത്തിലെ ഒരംഗത്തിന് മത്സരിക്കാൻ സീറ്റ് തുടങ്ങി നിരവധി വാഗ്‌ദാനങ്ങൾ പാർട്ടി ഷെട്ടാറിന് മുന്നിൽ വച്ചെങ്കിലും അദ്ദേഹം അതിനോട് പ്രതികരിച്ചിരുന്നില്ല. 224 സീറ്റുകളുള്ള കർണാടക നിയമസഭയിൽ മെയ് 10നാണ് വോട്ടെടുപ്പ് നടക്കുക. മെയ്‌ 13നാണ് വോട്ടെണ്ണൽ.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.