ETV Bharat / bharat

കടൽക്കൊല കേസ്: ബോട്ടുടമയുടെ നഷ്‌ടപരിഹാരം സ്റ്റേ ചെയ്യണമെന്ന് കേരള ഹൈക്കോടതിയോട് സുപ്രീംകോടതി - സുപ്രീംകോടതി

നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ആക്രമണത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.

Italian marines case  Supreme Court  Kerala High Court  Italian marines  St Antony  കടൽക്കൊല കേസ്  നഷ്‌ടപരിഹാരം  സ്റ്റേ  കേരള ഹൈക്കോടതി  സുപ്രീംകോടതി  ഇറ്റാലിയൻ നാവികർ
കടൽക്കൊല കേസ്: ബോട്ടുടമയുടെ നഷ്‌ടപരിഹാരം സ്റ്റേ ചെയ്യണമെന്ന് കേരള ഹൈക്കോടതിയോട് സുപ്രീംകോടതി
author img

By

Published : Aug 19, 2021, 9:30 PM IST

ന്യൂഡൽഹി: കടൽക്കൊല കേസിൽ ബോട്ടുടമയുടെ രണ്ട് കോടി രൂപ നഷ്‌ടപരിഹാരത്തുക വിതരണം ചെയ്യുന്നത് സ്റ്റേ ചെയ്ത് സുപ്രീം കോടതി. ഇറ്റാലിയൻ നാവികർ വെടിവച്ചതിനെ തുടർന്ന് 2012ൽ രണ്ട് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ 'സെന്‍റ് ആന്‍റണി' ബോട്ടുടമയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപ നൽകരുതെന്ന് സുപ്രീം കോടതി കേരള ഹൈക്കോടതിയോട് നിർദ്ദേശിച്ചു.

നഷ്‌ടപരിഹാരം ആവശ്യപ്പെട്ട് ആക്രമണത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളികൾ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു ജഡ്ജിമാരായ ഇന്ദിര ബാനർജിയും വി.രാമസുബ്രഹ്മണിയും അടങ്ങിയ ബെഞ്ച്. ബോട്ട് ഉടമയ്ക്കായി സുപ്രീം കോടതി വകയിരുത്തിയ 2 കോടി രൂപ നഷ്‌ടപരിഹാരത്തിൽ തങ്ങൾക്കും അർഹതയുണ്ടെന്ന് ബോട്ടിലുണ്ടായിരുന്ന 10 മത്സ്യത്തൊഴിലാളികൾ വാദിച്ചു.

ബോട്ടുടമ ഫ്രെഡിക്കും മരിച്ച മത്സ്യത്തൊഴിലാളികളുടെ അവകാശികൾക്കും നഷ്ടപരിഹാരം നൽകിയെന്ന് വാദിച്ച മത്സ്യത്തൊഴിലാളികൾക്കു വേണ്ടി ഹാജരായ അഭിഭാഷകൻ മനീഷ് ഡെംബ്ല, 10 ലക്ഷം രൂപ മാത്രം ആവശ്യമുള്ള ബോട്ടിന് സംഭവിച്ച കേടുപാടുകൾക്ക് 17 ലക്ഷം രൂപ നേരത്തെ എക്‌സ് ഗ്രേഷ്യയായി നൽകിയെന്ന് പറഞ്ഞു. മത്സ്യത്തൊഴിലാളികൾക്ക് കൂടി നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് ഉത്തരവ് ഭേദഗതി ചെയ്യാനും ഡെംബ്ല കോടതിയോട് അഭ്യർഥിച്ചു. വിഷയത്തിൽ നിലപാട് അറിയിക്കണമെന്നാവശ്യപ്പെട്ട് കോടതി ബോട്ടുടമയ്ക്ക് നോട്ടീസ് അയച്ചു.

Also Read: തോട്ടിലകപ്പെട്ട ആനക്കുട്ടിയെ രക്ഷിക്കുന്ന ദൃശ്യങ്ങൾ വൈറൽ

2021 ജൂൺ 15നായിരുന്നു ബോട്ടുടമയ്ക്ക് 2 കോടി നഷ്ടപരിഹാരം നൽകാനുള്ള ഉത്തരവ് സുപ്രീം കോടതി പുറപ്പെടുവിച്ചത്. 2012 ഫെബ്രുവരിയിലാണ് കേരള തീരത്തുവെച്ച് ഇറ്റാലിയന്‍ ചരക്കുകപ്പലായ എന്‍ററിക്ക ലെക്‌സിയിലെ നാവികരായ മാസിമിലാനോ ലറ്റോറെ, സാൽവറ്റോർ ഗിറോൺ എന്നിവരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാലികൾ മരിക്കുന്നത്. കടല്‍ക്കൊള്ളക്കാരാണെന്ന് കരുതിയാണ് വെടിയുതിര്‍ത്തത് എന്നായിരുന്നു ഇറ്റാലിയന്‍ നാവികരുടെ വാദം.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.