ETV Bharat / bharat

വ്യാപാര ഇടപാടുകളിലും നികുതി അടയ്‌ക്കുന്നതിലും അപാകത; പുഷ്‌പ സംവിധായകന്‍റെയും നിർമാതാക്കളുടെയും വീടുകളില്‍ റെയ്‌ഡ്

സംവിധായകന്‍ സുകുമാര്‍ ഉള്‍പ്പെടെ പുഷ്‌പയുടെ നിര്‍മാതാക്കളുടെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ്. വ്യാപാര ഇടപാടുമായി ബന്ധപ്പെട്ടാണ് റെയ്‌ഡ്.

വീടുകളില്‍ റെയ്‌ഡ്  റെയ്‌ഡ്  ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ്  Allu Arjun s Pushpa movie  Allu Arjun  Pushpa movie  Pushpa  സംവിധായകന്‍ സുകുമാര്‍  അല്ലു അര്‍ജുന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്‌പ  അല്ലു അര്‍ജുന്‍
പുഷ്‌പ സംവിധായകന്‍റെയും നിർമാതാക്കളുടെയും വീടുകളില്‍ റെയ്‌ഡ്
author img

By

Published : Apr 21, 2023, 8:54 AM IST

ഹൈദരാബാദ്: തെലഗു സിനിമ താരം അല്ലു അര്‍ജുന്‍റെ സൂപ്പര്‍ ഹിറ്റ് ചിത്രം പുഷ്‌പയുടെ നിര്‍മാതാക്കളുടെ വീടുകളിലും ഓഫിസുകളിലും ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ്. ബിഗ് ബജറ്റ് ചിത്രങ്ങൾ നിർമിക്കുന്ന തെലുഗു സിനിമ വ്യവസായത്തിലെ മുൻനിര നിർമാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സ് സ്ഥാപനങ്ങളിലാണ് ആദായ നികുതി വകുപ്പിന്‍റെ പ്രത്യേക റെയ്‌ഡ്. കമ്പനിയുടെ വ്യാപാര ഇടപാടുകളിലും ആദായ നികുതി അടയ്ക്കുന്നതിലും വലിയ അപാകതകള്‍ ഉണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ജൂബിലി ഹിൽസിലെ മൈത്രി മൂവി ഓഫിസിൽ കേന്ദ്ര ഐടി ഉദ്യോഗസ്ഥർ പരിശോധന നടത്തി.

കഴിഞ്ഞ ദിവസം രാവിലെ മുതൽ കേന്ദ്ര സുരക്ഷ സേന, രണ്ട്‌ സംഘങ്ങളായി തിരിഞ്ഞാണ് രേഖകൾ പരിശോധിച്ചത്. നിർമാതാക്കളായ നവീൻ യേർനേനി, യലമഞ്ചിലി രവി ശങ്കർ എന്നിവരുടെ വീടുകളിലും പരിശോധന നടത്തി. കഴിഞ്ഞ വർഷം ഡിസംബറിലും ഈ സ്ഥാപനത്തിൽ പരിശോധന നടത്തിയിരുന്നു. അന്ന് ഐടി ഉദ്യോഗസ്ഥർ നിരവധി രേഖകള്‍ പിടിച്ചെടുത്തിരുന്നു. എന്നാൽ അവയിലെ വിശദാംശങ്ങളും നിർമാതാക്കൾ നൽകിയ വിവരങ്ങളും തമ്മില്‍ വൈരുധ്യം ഉണ്ടെന്ന് കണ്ടെത്തിയാണ് വീണ്ടും ഐടി ഉദ്യോഗസ്ഥർ മൈത്രി മൂവി മേക്കേഴ്‌സിന്‍റെ സ്ഥാപനങ്ങളില്‍ പരിശോധന നടത്താന്‍ തീരുമാനിക്കുകയായിരുന്നു.

Also Read: 'വേട്ട അവസാനിക്കുന്നു, ഇനി പുഷ്‌പയുടെ ഭരണം'; അല്ലു അര്‍ജുന്‍റെ പിറന്നാള്‍ ദിനത്തില്‍ പ്രത്യേക വീഡിയോ

മഹേഷ് ബാബു, രാം ചരൺ, ജൂനിയര്‍ എൻടിആർ, ചിരഞ്ജീവി, ബാലകൃഷ്‌ണ, നാനി, അല്ലു അർജുൻ തുടങ്ങി താരങ്ങള്‍ക്കൊപ്പം വമ്പൻ ചിത്രങ്ങൾ നിർമിച്ച് മൈത്രി മൂവി മേക്കേഴ്‌സ്‌ മികച്ച വരുമാനം നേടിയിരുന്നു. എന്നാൽ ഈ ചിത്രങ്ങൾക്ക് വിദേശ നിക്ഷേപം ഉണ്ടെന്ന് ഐടി ഉദ്യോഗസ്ഥർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. മൈത്രി മൂവി മേക്കേഴ്‌സാണ് അല്ലു അർജുന്‍ നായകനാകുന്ന 'പുഷ്‌പ 2'ന്‍റെയും നിർമാണം. പ്രൊഡക്ഷന്‍ ഘട്ടത്തില്‍ വൻ വിദേശ നിക്ഷേപം വന്നതായി സംശയിക്കുന്നു. ഇതേ തുടര്‍ന്ന് 'പുഷ്‌പ'യുടെ സംവിധായകന്‍ സുകുമാറിന്‍റെ വീട്ടിലും ഓഫിസിലും മറ്റൊരു സംഘം പരിശോധന നടത്തുകയാണ്.

സംവിധായകൻ സുകുമാറും 'പുഷ്‌പ'യുടെ നിർമാണത്തിൽ പങ്കാളിയാണ്. സുകുമാർ റൈറ്റിങ്സ്‌ എന്ന പേരിൽ സ്വന്തമായി പ്രൊഡക്ഷൻ കമ്പനി ആരംഭിച്ചതിനാൽ, കമ്പനിയിലെ സാമ്പത്തിക ഇടപാടുകളുടെ വിശദാംശങ്ങളും ഐടി ഉദ്യോഗസ്ഥർ അന്വേഷിക്കുന്നുണ്ട്. അതേസമയം ഐടി ഉദ്യോഗസ്ഥരുടെ റെയ്‌ഡിനെ കുറിച്ച് മൈത്രി മൂവി മേക്കേഴ്‌സോ സംവിധായകന്‍ സുകുമാറോ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഐടി ഉദ്യോഗസ്ഥർ തന്‍റെ ഓഫിസിലും വീട്ടിലും പരിശോധന നടത്തുന്നുണ്ടെന്നറിഞ്ഞ് സുകുമാർ ഉടന്‍ തന്നെ ചിത്രീകരണം നിര്‍ത്തി പുഷ്‌പ 2 ഷൂട്ടിങ് ലൊക്കേഷനിൽ നിന്നും അദ്ദേഹത്തിന്‍റെ വസതിയിലേക്ക് പോയിരുന്നു.

2021ല്‍ അല്ലു അര്‍ജുനെ നായകനാക്കി സുകുമാര്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'പുഷ്‌പ ദി റൈസ്'. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം 'പുഷ്‌പ ദി റൂള്‍' ഒരുങ്ങുകയാണ്. 'പുഷ്‌പ' ഫ്രാഞ്ചൈസിയിലെ ആദ്യ ഭാഗം 'പുഷ്‌പ ദി റൈസ്' ബോക്‌സോഫിസിൽ വലിയ ചലനം സൃഷ്‌ടിച്ചിരുന്നു. 'പുഷ്‌പ'യിലെ സംഭാഷണങ്ങളും ഗാനങ്ങളും ഉള്‍പ്പെടെ പ്രേക്ഷകര്‍ ഏറ്റെടുത്തിരുന്നു.

Also Read: പുഷ്‌പയുടെ ഭരണം തുടങ്ങി, പെണ്‍ വേഷത്തില്‍ ഫസ്‌റ്റ് ലുക്ക് പുറത്ത്

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.