ETV Bharat / bharat

36 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ഭ്രമണപഥത്തിലെത്തിക്കാന്‍ ജിഎസ്‌എല്‍വി എംകെ3യെ ഒരുക്കി ഇസ്‌റോ - വണ്‍വെബ് ഉപഗ്രഹങ്ങള്‍

ജിഎസ്‌എല്‍വി എംകെ3യുടെ ആദ്യ വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണമാണ് നടക്കാന്‍ പോകുന്നത്. ആറ് ടണ്‍ ഭാരം വഹിച്ചായിരിക്കും റോക്കറ്റിന്‍റെ കുതിപ്പ്

ISRO  GSLV  OneWeb satellite launch  OneWeb  Indian Space Research Organisation  Sriharikota  GSLV MkIII  NSIL  Low Earth Orbit  Geosynchronous Transfer Orbit  ജിഎസ്‌എല്‍വി എംകെ3  വണ്‍വെബ് ഉപഗ്രഹങ്ങള്‍  ജിഎസ്‌എല്‍വി എംകെ3 പ്രത്യേകതകള്‍
36 ഉപഗ്രഹങ്ങളെ ഒറ്റയടിക്ക് ഭ്രമണപഥത്തിലാക്കാന്‍ ജിഎസ്‌എല്‍വി എംകെ3നെ ഒരുക്കി ഇസ്‌റോ
author img

By

Published : Oct 6, 2022, 7:46 PM IST

ചെന്നൈ : ഉപഗ്രഹ കമ്പനിയായ വണ്‍വെബിന്‍റെ 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ തയ്യാറെടുത്ത്‌ ജിഎസ്‌എല്‍വി എംകെ3 വിക്ഷേപണ വാഹനം(Geosynchronous Satellite Launch Vehicle Mk III). ഈ മാസം(ഒക്ടോബര്‍) മൂന്നാമത്തേയോ നാലാമത്തേയോ ആഴ്‌ചയായിരിക്കും വിക്ഷേപണം എന്ന് ഐഎസ്‌ആര്‍ഒ അറിയിച്ചു. ശ്രീഹരിക്കോട്ടയില്‍ നിന്നാണ് വിക്ഷേപണം.

ജിഎസ്‌എല്‍വി എംകെ3 മൂന്ന് ഘട്ടങ്ങളുള്ള റോക്കറ്റാണ്. ആദ്യഘട്ടം ഖര ഇന്ധനം കൊണ്ട് പ്രവര്‍ത്തിക്കുന്ന എന്‍ജിനും രണ്ടാം ഘട്ടം ദ്രാവക ഇന്ധനം കൊണ്ട് പ്രവര്‍ത്തിക്കുന്നതും മൂന്നാമത്തേത് ക്രയോജനിക്കുമാണ്. 36 ഉപഗ്രഹങ്ങളുടെ പരിശോധന വിജയകരമായി കഴിഞ്ഞിട്ടുണ്ട്. അവയെ വിക്ഷേപണ വാഹനത്തിന്‍റെ ഡിസ്‌പെന്‍സര്‍ യൂണിറ്റില്‍ ഘടിപ്പിച്ച് കഴിഞ്ഞു. വളരെ ഉയര്‍ന്ന വേഗതയില്‍ പോകുമ്പോള്‍ ഉണ്ടാകുന്ന അതിയായ ചൂടില്‍ നിന്ന് ഉപഗ്രഹങ്ങളെ സംരക്ഷിക്കുന്ന പ്രവര്‍ത്തനം(payload fairing) നടക്കുകയാണെന്നും ഐഎസ്‌ആര്‍ഒ വ്യക്തമാക്കി.

36 ഉപഗ്രഹങ്ങളുടേയും ഭാരം ആറ് ടണ്ണായിരിക്കും. ഇന്ത്യയില്‍ ആറ് ടണ്‍ ഭാരം വഹിച്ചുള്ള ഒരു വിക്ഷേപണവാഹനത്തിന്‍റെ ആദ്യ യാത്രയായിരിക്കും ഇത്. വാണിജ്യ അടിസ്ഥാനത്തിലുള്ള ജിഎസ്‌എല്‍വി എംകെ3യുടെ ആദ്യ വിക്ഷേപണവുമാണ്. 2023ലും വണ്‍വെബിന്‍റെ 36 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍ എത്തിക്കാന്‍ ഐഎസ്‌ആര്‍ഒ പദ്ധതിയിടുന്നുണ്ട്.

ജിഎസ്‌എല്‍വി എംകെ3യുടെ ലിഫ്റ്റ് ഓഫ് മാസ് 640 ടണ്ണാണ്. ഈ റോക്കറ്റിന് നാല് ടണ്‍ ഭാരമുള്ള ഉപഗ്രഹങ്ങളെ ജിയോസിക്രണസ് ട്രാന്‍സ്‌ഫര്‍ ഓര്‍ബിറ്റില്‍ അയക്കാന്‍ സാധിക്കും. ലോ എര്‍ത്ത് ഓര്‍ബിറ്റിലാണെങ്കില്‍ 10 ടണ്‍ ഭാരം വരെ ഇതിന് വഹിക്കാന്‍ സാധിക്കും.

ഇന്ത്യന്‍ വ്യവസായി സുനില്‍ മിത്തലിന്‍റ നേതൃത്വത്തിലുള്ള ഇന്ത്യ ഭാരതി ഗ്ലോബലിന്‍റേയും യുകെ സര്‍ക്കാറിന്‍റേയും സംയുക്ത സംരംഭമാണ് വണ്‍വെബ്. 650 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തില്‍ എത്തിച്ച് മികച്ച ആശയവിനിമയ സംവിധാനം ഒരുക്കുക എന്നതാണ് ലക്ഷ്യം. ഈ വിക്ഷേപണത്തോടെ ലോ എര്‍ത്ത് ഓര്‍ബിറ്റില്‍ വണ്‍വെബ് വിക്ഷേപിക്കാന്‍ ഉദ്ദേശിച്ച ഉപഗ്രഹങ്ങളുടെ എണ്ണത്തിന്‍റ എഴുപത് ശതമാനം കൈവരിക്കാന്‍ സാധിക്കും.ഉയര്‍ന്ന വേഗതയിലുള്ള ഇന്‍റര്‍നെറ്റ് ഒരുക്കുക എന്നതാണ് വണ്‍വെബ് ലക്ഷ്യം വയ്ക്കുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.