ചിറ്റൂർ : ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ മദനപ്പള്ളിയിൽ മൃഗ ബലിക്കിടെ അബദ്ധത്തിൽ യുവാവിനെ കഴുത്തറുത്ത് കൊന്നു. വൽസപ്പള്ളി എല്ലമ്മ ക്ഷേത്രത്തിൽ നടന്ന മൃഗബലിക്കിടെയാണ് പ്രദേശവാസിയായ ടി. സുരേഷ് കൊല്ലപ്പെട്ടത്.
ക്ഷേത്രത്തിൽ സംക്രാന്തി ആഘോഷങ്ങളുടെ ഭാഗമായി മൃഗബലി സംഘടിപ്പിച്ചിരുന്നു. ബലികർമ്മത്തിൽ കൊല്ലാനുള്ള ആടിനെ പിടിച്ച് നിന്നത് സുരേഷ് ആയിരുന്നു. ഇതിനിടെ മദ്യലഹരിയിലായിന്ന പ്രതി ആടിന് പകരം സുരേഷിന്‍റെ കഴുത്ത് അറുക്കുകയായിരുന്നു.
ALSO READ: ഉത്തർപ്രദേശിൽ തൊഴിലില്ലായ്‌മ അതിരൂക്ഷം; യോഗി ആദിത്യനാഥിനെതിരെ പ്രിയങ്ക ഗാന്ധി
കഴുത്തിന് ആഴത്തിൽ മുറിവേറ്റ സുരേഷിനെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്‌ത് അന്വേഷണം നടത്തിവരികയാണ്.