ETV Bharat / bharat

കുടിപ്പക കാരണം ഒരു കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പിഞ്ച് കുഞ്ഞ് കൊല്ലപ്പെട്ടു - crime news

ബിഹാറിലെ നളന്ദ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് സംഭവം. അഞ്ച് പേരടങ്ങുന്ന സംഘമാണ് മുന്‍വൈരാഗ്യം കാരണം ഒരു കുടുംബത്തിലെ അംഗങ്ങളെ മര്‍ദിച്ചത്

Infant died in an attack on a family in Bihar  കുടിപ്പക  നളന്ദ  ബീഹാറിലെ ഗ്രാമങ്ങളിലെ കുടിപ്പക  family feud in Bihar villages  crime news  ക്രൈം വാര്‍ത്തകള്‍
crime story
author img

By

Published : Jan 2, 2023, 3:39 PM IST

നളന്ദ: മുന്‍ വൈരാഗ്യം കാരണം ഒരു കുടുംബത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ അഞ്ച് വയസ് മാത്രം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ടു. ബിഹാറിലെ നളന്ദ ജില്ലയിലെ ചന്ദൗര എന്ന ഗ്രാമത്തിലാണ് സംഭവം. തോക്കുകളുമായാണ് ആക്രമികള്‍ വന്നത്.

തോക്കിന്‍റെ അഗ്രഭാഗം ഉപയോഗിച്ചാണ് കുടുംബാംഗങ്ങളെ മര്‍ദിച്ചത്. ഈ മര്‍ദനത്തിലാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. കുടുംബത്തിലെ മറ്റംഗങ്ങള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബലിറാം പാസ്വാന്‍ എന്നയാളുടെ കുട്ടിയാണ് കൊല്ലപ്പെട്ടത്.

സംഭവത്തിന് ശേഷം അക്രമികള്‍ ഗ്രാമം വിട്ട് പോയി. ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നത് കാരണം അവിടെ പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്. സംഭവം അന്വേഷിച്ച് വരികയാണെന്ന് പൊലീസ് പറഞ്ഞു.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.