ETV Bharat / bharat

രാജ്യത്തെ വൃത്തിയുള്ള നഗരമായി ഇന്‍ഡോര്‍; അവാര്‍ഡ് നേടുന്നത് ഇത് 7ാം തവണ - സ്വച്ഛ് സുവേക്ഷണ്‍

Swachh Survekshan 2023: രാജ്യത്തെ വൃത്തിയുള്ള നഗരമായി ഇന്‍ഡോറിനെ തെരഞ്ഞെടുത്തു. രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. വൃത്തിയുടെ കാര്യത്തില്‍ കേരളത്തിലെ ഒരു നഗരവും ആദ്യ പത്തില്‍ ഇടം പിടിച്ചില്ല.

Swachh Survekshan 2023  ഇന്‍ഡോര്‍  സ്വച്ഛ് സുവേക്ഷണ്‍  Cleanest City In India
Swachh Survekshan 2023; Indore Bags Cleanest City Tag For 7th Time
author img

By ETV Bharat Kerala Team

Published : Jan 11, 2024, 10:14 PM IST

ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ബഹുമതി വീണ്ടും ഇന്‍ഡോറിന്. മധ്യപ്രദേശിലെ ഏറ്റവും വലിയ വ്യവസായിക നഗരമായ ഇന്‍ഡോര്‍ തുടര്‍ച്ചയായി ഇത് ഏഴാം തവണയാണ് ഈ നേട്ടം കൈവരിക്കുന്നത്. ഗുജറാത്തിലെ സൂറത്താണ് രണ്ടാം സ്ഥാനത്തുള്ളത്. ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നവി, മുബൈ എന്നീ നഗരങ്ങളാണ് മൂന്നാം സ്ഥാനത്തുള്ളത്. എന്നാല്‍ കേരളത്തിന് ഇത്തവണയും നേട്ടം കൈവരിക്കാന്‍ സാധിച്ചില്ല. കേന്ദ്ര സര്‍ക്കാരിന്‍റെ വാര്‍ഷിക ശുചിത്വ സര്‍വേയിലാണ് ഈ കണ്ടെത്തല്‍ (Swachh Survekshan).

രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവാണ് ഇന്ന് (ജനുവരി 11) 2023ലെ സ്വച്ഛ് സുവേക്ഷണ്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. പുരസ്‌കാരത്തിനായി മികച്ച പ്രകടനം കാഴ്‌ച്ച വച്ച നഗരമായി തെരഞ്ഞെടുത്തത് മഹാരാഷ്‌ട്രയിലെ സ്വാസാദിനെയാണ്. മികച്ച പ്രകടനം കാഴ്‌ച വച്ച നഗരങ്ങളില്‍ മധ്യപ്രദേശ് രണ്ടാമതും ഛത്തീസ്‌ഗഡ് മൂന്നാമതുമാണ് (Diamond City In India).

കന്‍റോണ്‍മെന്‍റ് മേഖലകളില്‍ ഏറ്റവും വൃത്തിയുള്ള ഏരിയയ്‌ക്കുള്ള അവാര്‍ഡ് മോവും ഗംഗ ടൗണിലെ മികച്ച നഗരമായി വാരാണസിയേയും തെരഞ്ഞെടുത്തു. ഇന്ത്യയിലെ വൃത്തിയുള്ള സംസ്ഥാനങ്ങളായി മഹാരാഷ്‌ട്ര, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ് എന്നിവയെ തെരഞ്ഞെടുത്തു. ഇന്ത്യയിലെ ഏറ്റവും വലിയ നഗര ശുചിത്വ സര്‍വേയാണിതെന്നാണ് സര്‍ക്കാര്‍ പറയുന്നത്. 2016ലാണ് ഇത്തരത്തില്‍ ഇന്ത്യയില്‍ സര്‍വേ ആരംഭിക്കുന്നത്.

തുടക്കത്തിലെ സര്‍വേ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ 73 പ്രധാന നഗരങ്ങളാണ് പുരസ്‌കാരത്തിന് അര്‍ഹത നേടിയത്. 2023ലെ സര്‍വേ പ്രകാരം 4477 നഗരങ്ങള്‍ അവാര്‍ഡിന് അര്‍ഹരായി. പ്ലാസ്‌റ്റിക് മാലിന്യങ്ങള്‍ കൈകാര്യം ചെയ്യുന്നതും അവ പുനരുപയോഗം ചെയ്യപ്പെടുന്നതും അടക്കം നിരവധി കാര്യങ്ങള്‍ പരിഗണിച്ചാണ് നഗരങ്ങളെ അവാര്‍ഡിനായി തെരഞ്ഞെടുക്കുക.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.