ETV Bharat / bharat

കൊവിഡ് മൂലം റദ്ദാക്കിയ വിമാനങ്ങൾ ബുക്ക് ചെയ്‌തവർക്ക് പണം തിരികെ ലഭിക്കുമെന്ന് ഇൻഡിഗോ - ഇൻ‌ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റോനോജോയ് ദത്ത

ഉപഭോക്താക്കൾക്ക് നൽകാനുള്ള ആകെ തുകയുടെ 90 ശതമാനവും തിരികെ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ഇൻ‌ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസർ റോനോജോയ് ദത്ത അറിയിച്ചു

IndiGo  IndiGo to refund all passengers  ndiGo chief executive officer Ronojoy Dutta  ഇൻ‌ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റോനോജോയ് ദത്ത  ഇൻ‌ഡിഗോ
കൊവിഡ് മൂലം റദ്ദാക്കിയ വിമാനങ്ങൾ ബുക്ക് ചെയ്‌തവർക്ക് പണം തിരികെ ലഭിക്കുമെന്ന് ഇൻഡിഗോ
author img

By

Published : Dec 7, 2020, 1:47 PM IST

ന്യൂഡൽഹി: ലോക്ക് ഡൗൺ മൂലം റദ്ദാക്കിയ വിമാനങ്ങൾ ബുക്ക് ചെയ്‌തവർക്ക് പണം തിരികെ ലഭിക്കുമെന്ന് ഇൻഡിഗോ അറിയിച്ചു. ഉപഭോക്താക്കൾക്ക് നൽകാനുള്ള ആകെ തുകയുടെ 90 ശതമാനം പണവും തിരികെ നൽകുന്നതിനുള്ള പ്രവർത്തനങ്ങൾ നടക്കുകയാണെന്ന് ഇൻ‌ഡിഗോ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ റോനോജോയ് ദത്ത പറഞ്ഞു.

കൊവിഡ് പ്രതിസന്ധിയെ തുടർന്ന് എയർലൈൻ പ്രവർത്തനങ്ങൾ പൂർണമായി തടസപ്പെട്ടു. അതിനാൽ സർവീസുകൾ റദ്ദാക്കി. എന്നാൽ പണം ഉപഭോക്താക്കൾക്ക് ഉടനെ നൽകാൻ സാധിച്ചില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇപ്പോൾ സർവീസുകൾ പുനരാരംഭിച്ചതിനാൽ ഉപഭോക്താക്കൾക്ക് പണം മടക്കി നൽകുന്നതിന് മുൻഗണന നൽകുകയാണ്. 2021 ജനുവരി 31നകം പണം മുഴുവനായും തിരികെ നൽകും. മെയ്‌ 25 നാണ് രാജ്യത്തെ ആഭ്യന്തര വിമാനസർവീസുകൾ പുനരാരംഭിച്ചത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.