ETV Bharat / bharat

പാരാലിമ്പിക് സ്വർണ മെഡൽ ജേതാക്കൾക്ക് ഒരു വർഷത്തെ സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ച് ഇൻഡിഗോ

സെപ്റ്റംബർ ഒന്ന് മുതൽ അടുത്ത വർഷം ഓഗസ്റ്റ് 31 വരെയാണ് ഇരുവർക്കും സൗജന്യയാത്രയ്‌ക്കുള്ള അവസരം.

IndiGo  Tokyo Paralympics  Avani Lekhara  Sumit Antil  Paralympic gold medallists  IndiGo announces one year free tickets to Paralympic gold medallists Avani Lekhara and Sumit Antil  പാരാലിമ്പിക് സ്വർണ മെഡൽ ജേതാക്കൾക്ക് ഒരു വർഷത്തെ സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ച് ഇൻഡിഗോ  പാരാലിമ്പിക് സ്വർണ മെഡൽ ജേതാക്കൾക്ക് ഒരു വർഷത്തെ സൗജന്യ ടിക്കറ്റ്  പാരാലിമ്പിക് സ്വർണ മെഡൽ ജേതാക്കൾക്ക് സൗജന്യ ടിക്കറ്റ്  ഒരു വർഷത്തെ സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ച് ഇൻഡിഗോ  ഇൻഡിഗോ  ഇൻഡിഗോ സൗജന്യ ടിക്കറ്റ്  പാരാലിമ്പിക്സ്  Paralympics  Paralympic gold medallists  Avani Lekhara  Sumit Antil  ആവണി ലേഖാര  സുമിത് ആന്‍റിൽ
പാരാലിമ്പിക് സ്വർണ മെഡൽ ജേതാക്കൾക്ക് ഒരു വർഷത്തെ സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ച് ഇൻഡിഗോ
author img

By

Published : Aug 31, 2021, 10:38 PM IST

ന്യൂഡൽഹി : ടോക്കിയോ പാരാലിമ്പിക്‌സിൽ സ്വർണ മെഡൽ ജേതാക്കളായ ആവണി ലേഖാര, സുമിത് ആന്‍റിൽ എന്നിവർക്ക് ഒരു വർഷത്തെ സൗജന്യ ടിക്കറ്റ് പ്രഖ്യാപിച്ച് ഇൻഡിഗോ എയർലൈൻസ്. സെപ്റ്റംബർ ഒന്ന് മുതൽ അടുത്ത വർഷം ഓഗസ്റ്റ് 31 വരെയാണ് ഇരുവർക്കും സൗജന്യയാത്രയ്‌ക്കുള്ള അവസരം.

ആഭ്യന്തര യാത്രകൾക്കും അന്തർദേശീയ യാത്രകൾക്കും ടിക്കറ്റ് സൗജന്യമാക്കിയുള്ള പ്രഖ്യാപനമാണ് ഇൻഡിഗോ നടത്തിയിരിക്കുന്നത്. വനിതകളുടെ പത്ത് മീറ്റർ എയർ റൈഫിൾ സ്റ്റാൻഡിങ് ഇവന്‍റിലാണ് ആവണി സ്വർണം നേടിയത്.

ALSO READ: പാരാലിമ്പിക്‌സിൽ മെഡൽക്കൊയ്‌ത്ത് തുടരുന്നു ; ഹൈജംപിൽ വെള്ളിയും,വെങ്കലവും ഇന്ത്യക്ക്

അതേസമയം പുരുഷ വിഭാഗം ജാവലിൻ ഇനത്തിൽ 68.55 മീറ്റർ എന്ന ലോക റെക്കോഡോട് കൂടിയാണ് സുമിത് സ്വർണം കരസ്ഥമാക്കിയത്. ഇരുവരുടെയും നേട്ടത്തിൽ ഇൻഡിഗോ ഗ്രൂപ്പ് അഭിമാനിക്കുന്നുവെന്ന് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ റോണോജോയ് ദത്ത അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.