ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് 15,102 പേര്‍ക്ക് കൂടി കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തു. റിപ്പോര്‍ട്ട് ചെയ്തത് 13,405 കൊവിഡ് കേസുകളായിരുന്നു. 278 കൊവിഡ് മരണങ്ങള്‍ കൂടി കഴിഞ്ഞ 24 മണിക്കൂറില്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തു. ഇതില്‍ 130 കൊവിഡ് മരണങ്ങള്‍ കേരളത്തില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്തതാണ്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് കൊവിഡ് മുക്തരായത് 31,377 പേരാണ്. ഇതുവരെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 4,28,67,031 പേര്‍ക്കാണ്. അതേസമയം നിലവില്‍ ചികിത്സയിലുള്ളത് 1,64,522 പേരാണ്.
ഇതുവരെ രാജ്യത്ത് കൊവിഡ് ഭേദമായവര്‍ 4,21,89,887 പേരാണ്. കൊവിഡ് മുക്തി നിരക്ക് 98.42 ശതമാനമാണ്. ഇതുവരെ രാജ്യത്ത് 5,12,622 കൊവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 11,83,438 കൊവിഡ് പരിശോധനകളാണ് നടത്തിയത്. പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 1.28ശതമാനമാണ്. 176.19 കോടി വാക്സിന്‍ ഡോസുകളാണ് രാജ്യത്ത് ഇതുവരെ നല്‍കപ്പെട്ടതെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
ALSO READ: കേന്ദ്ര ബജറ്റ്: പ്രധാനമന്ത്രി വ്യവസായ പ്രമുഖരുമായി ചര്‍ച്ച നടത്തും