ന്യൂഡൽഹി: രാജ്യത്ത് 2,30,89,167 സെഷനുകളിലായി 187.95 കോടി (1,87,95,76,423) കൊവിഡ് വാക്‌സിനുകൾ വിതരണം ചെയ്‌തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. മാർച്ച് 16 ന് ആരംഭിച്ച 12-14 വയസ് പ്രായമുള്ളവർക്കുള്ള വാക്‌സിനേഷനിൽ 2,70,96,975 പേർക്ക് ഒന്നാം ഡോസും, 37,27,130 പേർക്ക് രണ്ടാം ഡോസും നൽകിയതായും ആരോഗ്യ മന്ത്രാലയം വ്യക്‌തമാക്കി.
15നും 18നും ഇടയിൽ പ്രായമുള്ള 5,82,03,865 പേർക്ക് ആദ്യ ഡോസും 4,15,67,113 പേർക്ക് രണ്ടാം ഡോസും നൽകി. 2,69,76,618 പേർക്ക് മുൻകരുതൽ ഡോസും നൽകിയിട്ടുണ്ട്. 47,15,948 ആരോഗ്യ പ്രവർത്തകർക്കും 74,02,619 കൊവിഡ് മുന്നണി പോരാളികൾക്കും മുൻകരുതൽ ഡോസുകൾ വിതരണം ചെയ്‌തിട്ടുണ്ട്.
READ MORE: സംസ്ഥാനങ്ങളില്‍ 19.90 കോടി വാക്‌സിന്‍ ഡോസുകള്‍ ബാക്കി; കണക്ക് പുറത്തുവിട്ട് കേന്ദ്രം
18-44 വയസിനിടയിലുള്ളവർക്ക് 1,02,702 മുൻകരുതൽ ഡോസുകളും, 45-59 വയസിനിടയിലുള്ളവർക്ക് 3,65,509 ഡോസും, 60 വയസിന് മുകളിലുള്ളവർക്ക് 1,43,89,840 ഡോസ് മുൻകരുതൽ വാക്‌സിനും നൽകിയിട്ടുണ്ട്. 1,04,04,823 ആരോഗ്യ പ്രവർത്തകർക്ക് ഒന്നാം ഡോസ് വാക്‌സിനും, 1,00,13,086 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും നൽകി.
കൊവിഡ് മുന്നണി പോരാളികളിൽ 1,84,15,129 പേർക്ക് ഒന്നാം ഡോസും 1,75,33,583 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും ഇതിനകം വിതരണം ചെയ്‌തു. 60 വയസിന് മുകളിൽ പ്രായമുള്ളവരിൽ 12,68,43,833 പേർക്ക് ഒന്നാം ഡോസും, 11,68,04,704 പേർക്ക് രണ്ടാം ഡോസും നൽകി.
READ MORE: രാജ്യത്ത് 2,483 പേര്‍ക്ക് കൂടി കൊവിഡ്; 1,399 മരണം, പ്രതിദിന പോസിറ്റിവിറ്റി നിരക്കിൽ കുറവ്
രാജ്യത്ത് 24 മണിക്കൂറിനിടെ 1,970 പേർ രോഗമുക്‌തരായി. 4,25,23,311 പേരാണ് ആകെ രോഗമുക്‌തരായത്. 15,636 സജീവകേസുകളാണ് നിലവിലുള്ളത്. 98.75 ശതമാനമാണ് രോഗമുക്‌തി നിരക്ക്. രാജ്യത്ത് ഇതുവരെ 83.54 കോടി കൊവിഡ് ടെസ്റ്റുകളാണ് നടത്തിയത്.