ന്യൂഡൽഹി: മേക്ക് ഇൻ ഇന്ത്യയുടെ ഭാഗമായി 1750 ഫ്യൂച്ചറിസ്റ്റ് ഇൻഫൻട്രി കോംബാറ്റ് വെഹിക്കിൾസും (എഫ്ഐസിവി) 350 ലൈറ്റ് ടാങ്കുകളും വാങ്ങാനൊരുങ്ങി ഇന്ത്യൻ ആർമി.
കിഴക്കൻ ലഡാക്ക് പോലുള്ള സ്ഥലങ്ങളിൽ എഫ്ഐസിവിയുടെ ആവശ്യമുണ്ട്. ഹൈ ആൾട്ടിറ്റ്യൂഡ് ഏരിയ (എച്ച്‌എഎ), മാർജിനൽ ടെറൈൻ (റാൻ) മുതലായ പ്രവർത്തനങ്ങളിൽ 25 ടണ്ണിൽ താഴെയുള്ള ടാങ്കുകൾ ഉപയോഗിക്കേണ്ടതുണ്ടെന്നും ഇന്ത്യൻ ആർമി അറിയിച്ചു.
Also Read: ഗാസിയാബാദ് ആക്രമണ കേസ്; ട്വിറ്റർ ഇന്ത്യ എംഡി വ്യാഴാഴ്‌ച ഹാജരാകുമെന്ന് പൊലീസ്
പുതുതായി ലൈറ്റ് ടാങ്കുകളും എഫ്‌ഐസിവിയും വാങ്ങുക എന്നത് വളരെക്കാലമായുള്ള പദ്ധതികളിലൊന്നാണ്. ഡിഫൻസ് അക്വിസിഷൻ പ്രൊസീജിയർ (ഡിഎപി) - 2020ൻ്റെ ഭാഗമായുള്ള 'മേക്ക് ഇൻ ഇന്ത്യ' ധാർമ്മികതയിൽ ഊന്നിയുള്ള പദ്ധതിയാണെന്നും അധികൃതർ അറിയിച്ചു.