പത്താൻ കോട്ട്: പഞ്ചാബിലെ രഞ്ജിത് സാഗർ അണക്കെട്ടിൽ ചൊവ്വാഴ്‌ച കരസേനയുടെ ഹെലികോപ്റ്റർ തകർന്നുവീണു. ആളപായത്തെപ്പറ്റി കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. പത്താൻകോട്ടിൽ നിന്ന് 30 കിലോമീറ്റർ അകലെയാണ് രഞ്ജിത് സാഗർ അണക്കെട്ട്.
'കരസേനയുടെ ഹെലികോപ്റ്റർ തടാകത്തിൽ തകർന്നുവീണതായി ഞങ്ങൾക്ക് വിവരം ലഭിച്ചു. ഞങ്ങൾ ഞങ്ങളുടെ ടീമുകൾ സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷാ പ്രവർത്തനം പുരോഗമിക്കുന്നു', പഠാൻകോട്ട് സീനിയർ പൊലീസ് സൂപ്രണ്ട് സുരേന്ദ്ര ലാംബ പറഞ്ഞു.
ALSO READ: രാജ്യത്ത് 30,549 പേര്‍ക്ക് കൂടി COVID 19 ; മരണം 422