ന്യൂഡൽഹി: രാജ്യത്ത് പുതുതായി 8318 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 10,967 പേർ രോഗമുക്തി നേടിയെന്നും 624 കൊവിഡ് മരണം റിപ്പോർട്ട് ചെയ്‌തെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 1,07,019 സജീവ കൊവിഡ് കേസുകളാണ് ഉള്ളത്. 3,39,88,797 പേർ ഇതിനകം കൊവിഡിൽ നിന്ന് മുക്തി നേടിയിട്ടുണ്ട്. അതേ സമയം കൊവിഡ് വാക്‌സിനേഷൻ 121.06 കോടി പിന്നിട്ടു.
ALSO READ: ക്രിസ്‌മസ് വിപണിയിൽ പഴമയുടെ 'നക്ഷത്ര'തിളക്കം