ETV Bharat / bharat

രാജ്യത്തെ പ്രതിദിന കൊവിഡ് രോഗികള്‍ ഒരു ലക്ഷത്തില്‍ താഴെയായി - ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകള്‍

11,08,938 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്.

india's daily covid cases  india's covid positivity rate  covid situation in india  ഇന്ത്യയിലെ പ്രതിദിന കൊവിഡ് കേസുകള്‍  ഇന്ത്യയിലെ കൊവിഡ് സാഹചര്യം
രാജ്യത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ഒരു ലക്ഷത്തില്‍ താഴെയായി
author img

By

Published : Feb 7, 2022, 10:22 AM IST

ന്യൂഡല്‍ഹി: രാജ്യത്തെ പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷത്തില്‍ താഴെയായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 83,876 കൊവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. 11,08,938 പേരാണ് നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്.

പ്രതിദിന പോസിറ്റിവിറ്റി റേറ്റ് 7.25ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 895 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണം 5,02,874ആയി. അതേസമയം കേന്ദ്ര സര്‍ക്കാര്‍ ഒഫിസുകളില്‍ എല്ലാ ജീവനക്കാരും ഇന്ന് മുതല്‍ ഹാജരാവും. കൊവിഡ് കാരണം കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച വര്‍ക്ക് ഫ്രം ഹോമ് സൗകര്യം അവസാനിപ്പിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കും.

ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലും, ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥാ സര്‍വകലാശാലയിലും ഇന്ന് മുതല്‍ ഓഫ്‌ലൈന്‍ ക്ലാസുകള്‍ ആരംഭിക്കും. ഡല്‍ഹി സര്‍വകലാശാലയ്ക്ക് കീഴിലുള്ള കോളജുകളില്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ തന്നെ തുടരും.

ALSO READ:കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ 'വര്‍ക്ക് ഫ്രം ഹോം' പിന്‍വലിച്ചു ; 'തിങ്കളാഴ്‌ച മുതല്‍ ഓഫിസിലെത്തണം'

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.