ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് രോഗികളിൽ നേരിയ കുറവ്. 24 മണിക്കൂറിൽ 2.58 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്നലെ റിപ്പോർട്ട് ചെയ്‌ത കേസുകളേക്കാൾ അഞ്ച് ശതമാനം കുറവാണ് ഇന്നത്തെ കണക്ക്. 385 പേർ കൊവിഡ് ബാധിച്ച് മരിച്ചുവെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്ത് 3.73 കോടി കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്‌തത്.
ഒമിക്രോൺ 29 സംസ്ഥാനങ്ങളിലും റിപ്പോർട്ട് ചെയ്‌തപ്പോൾ ആകെ രോഗികൾ 8,209 ആയി. രാജ്യത്തെ കൊവിഡ് റിക്കവറി നിരക്ക് 94.27 ശതമാനമായി. കൊവിഡ് രോഗബാധിതരുടെ 4.43 ശതമാനം സജീവ കേസുകളാണ് നിലവിലുള്ളത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 19.65 ശതമാനമായി ഉയർന്നു. കഴിഞ്ഞ ദിവസം 16.28 ശതമാനമായിരുന്നു കൊവിഡ് പോസിറ്റിവിറ്റി നിരക്ക് റിപ്പോർട്ട് ചെയ്‌തത്.
രാജ്യത്ത് കൊവിഡ് വാക്‌സിനേഷൻ 157.20 പിന്നിട്ടുവെന്നും മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ വാക്‌സിനേഷൻ 157 കോടി പിന്നിട്ടതിൽ കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മാണ്ഡവ്യ അഭിനന്ദിച്ചു. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ ഇന്ത്യ ലോകത്തിന് മാതൃകയായെന്ന് മന്ത്രി വ്യക്തമാക്കി.
READ MORE: India Covid Updates | രാജ്യത്ത് 2,71,202 പേര്‍ക്ക് കൂടി കൊവിഡ്, 314 മരണം