ന്യൂഡല്‍ഹി : രാജ്യത്ത് 15,786 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇതുവരെ രോഗബാധിതരുടെ എണ്ണം 3,41,43,236 ആയി. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുപ്രകാരം 24 മണിക്കൂറിനിടെ 231 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്തെ കൊവിഡ് മരണനിരക്ക് 4,53,042 ആയി.
നിലവില്‍ 1,75,745 പേരാണ് ചികിത്സയില്‍ കഴിയുന്നത്. കഴിഞ്ഞ 232 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. 18,641 പേര്‍ കഴിഞ്ഞ ദിവസം രോഗമുക്തരായി. ഇതോടെ 3,35,14,449 പേര്‍ക്ക് ഇതുവരെ രോഗം ഭേദമായി.
Read More: നൂറുകോടി പ്രതിരോധം ; വാക്‌സിന്‍ കുത്തിവയ്‌പ്പില്‍ നിര്‍ണായക നാഴികക്കല്ല്
98.16 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. ഇപ്പോള്‍ കേരളത്തിലാണ് ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യുന്നത്. 8,733 പേര്‍ക്കാണ് കഴിഞ്ഞ ദിവസം കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 118 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്‌തു. വാക്‌സിന്‍ യജ്ഞത്തിന്‍റെ ഭാഗമായി രാജ്യത്ത് 100.58 കോടിയാളുകള്‍ കുത്തിവയ്പ്പ് എടുത്തു.