മുംബൈ : ഇന്ത്യയിൽ ഒ.ടി.ടി ( ഓവര്‍ ദ ടോപ് ) സേവനങ്ങൾക്ക് 96 ദശലക്ഷം സജീവ വരിക്കാരെന്ന് രാജ്യത്തെ മാധ്യമ കൺസൾട്ടിങ് സ്ഥാപനമായ ഓർമാക്‌സ് മീഡിയ റിപ്പോര്‍ട്ട്.
നെറ്റ്ഫ്‌ളിക്‌സ്, ആമസോൺ പ്രൈം, ഡിസ്‌നി ഹോട്ട്സ്റ്റാർ തുടങ്ങിയ ഒ.ടി.ടി പ്‌ളാറ്റ് ഫോമുകളാണ് ആളുകള്‍ സിനിമ, സീരീസുകള്‍ എന്നിവയ്‌ക്കായി ആശ്രയിക്കുന്നത്.
ALSO READ: പാരാലിമ്പിക്‌സില്‍ ഇന്ത്യയ്‌ക്ക് രണ്ടാം സ്വര്‍ണം ; ജാവലിൻ ത്രോയില്‍ പൊന്നണിഞ്ഞ് സുമിത് ആന്‍റില്‍
രാജ്യത്തെ ആകെയുള്ള ഒ.ടി.ടി കാഴ്ചക്കാര്‍ 35.3 കോടി പേരാണ്. വിവിധ പ്‌ളാനുകളില്‍ വരിസംഖ്യ അടയ്‌ക്കുന്നവര്‍ക്ക് കൂടുതല്‍ പേരെ ചേര്‍ക്കാമെന്ന വ്യവസ്ഥ ഇത്തരത്തിലുള്ള കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നുണ്ട്.
353 ദശലക്ഷം കാഴ്‌ചക്കാര്‍ എന്നത് രാജ്യത്തെ ജനസംഖ്യയുടെ നാലിലൊന്ന് വരും. മെട്രോ നഗരങ്ങളില്‍ മാത്രമല്ല, ഗ്രാമ പ്രദേശങ്ങളിലും വന്‍തോതില്‍ പ്രേക്ഷകരുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.