ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 42,909 പേർക്ക് കൂടി COVID 19 സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,27,37,939 ആയി. 380 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,38,210 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നിലവിൽ രാജ്യത്തെ സജീവ COVID 19 രോഗികളുടെ എണ്ണം 3,76,324 ആണ്. കഴിഞ്ഞ ദിവസം നടത്തിയ 14,19,990 പരിശോധകളും ചേർത്ത് ആകെ രാജ്യത്ത് 52,01,46,525 കൊവിഡ് പരിശോധനകളാണ് നടന്നത്. രാജ്യത്ത് ഇതുവരെ 3,19,23,405, രോഗമുക്തി നേടിയത്. അതേസമയം ഇന്ത്യയിൽ ഇതുവരെ 63.43 വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
Also read: കോൺഗ്രസിൽ ഗ്രൂപ്പുകളുടെ കാലം കഴിഞ്ഞെന്ന് കെ. മുരളീധരൻ