ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ കൊവിഡ് രോഗികളിൽ വീണ്ടും വർധനവ്. 1,72,433 പേർക്ക് പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. 1008 കൊവിഡ് മരണവും റിപ്പോർട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് മരണം 4,98,983 ആയി.
നിലവിൽ 15,33,921 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിലുള്ളത്.2,59,107 പേർ കൊവിഡ് രോഗമുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 10.99 ശതമാനമാണ് നിലവിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. ബുധനാഴ്‌ച കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 9.2 ശതമാനമായിരുന്നു. അതേ സമയം ബുധനാഴ്‌ച 1,61,386 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 1,733 പേർ മരിച്ചു.
കേരളത്തിലാണ് ഏറ്റവും കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്‌തത്. അമ്പതിനായിരത്തിൽ അധികം പേർക്ക് ബുധനാഴ്‌ച കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചു. തമിഴ്‌നാട്ടിൽ 16,096 പേർക്കും മഹാരാഷ്‌ട്രയിൽ 14,372 പേർക്കും കർണാടകയിൽ 14,366 പേർക്കും ഗുജറാത്തിൽ 8,338 പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.
167.87 കോടി പോരാണ് ഇതിനകം വാക്‌സിനേഷന് വിധേയമായത്.
READ MORE: India Covid Updates | രാജ്യത്ത് 1,61,386 പേര്‍ക്ക് കൂടി കൊവിഡ്; മരണം 1,733