ETV Bharat / bharat

ഇന്ത്യയിൽ 45,576 പേർക്ക് കൂടി കൊവിഡ് - ഇന്ത്യ കൊവിഡ് മരണം

585 മരണം കൂടി സംഭവിച്ചതോടെ ഇന്ത്യയിലെ ആകെ മരണസംഖ്യ 1,31,578 ആയി

india covid positive cases latest  india covid positive cases  india covid recovery rate  india covid death  ഇന്ത്യ കൊവിഡ് മരണം  ഇന്ത്യ കൊവിഡ്
കൊവിഡ്
author img

By

Published : Nov 19, 2020, 11:32 AM IST

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്‌തത് 45,576 കൊവിഡ് രോഗികൾ. തുടർച്ചയായ പന്ത്രണ്ടാമത്തെ ദിവസമാണ് 50,000ത്തിൽ താഴെ രോഗികൾ ഇന്ത്യയിൽ സ്ഥിരീകരിക്കുന്നത്. രാജ്യത്ത് ഇതുവരെ 89,58,484 പേർക്ക് രോഗം ബാധിച്ചതായാണ് റിപ്പോർട്ട്. ഇതിൽ 83,83,602 പേരും രോഗമുക്തി നേടി. ചികിത്സയിൽ തുടരുന്നത് 4,43,303 രോഗികളാണ്. 585 കൊവിഡ് മരണം കൂടി സംഭവിച്ചതോടെ ആകെ മരണസംഖ്യ 1,31,578 ആയി. അതേസമയം കൊവിഡ് മുക്തി നിരക്ക് 93.52 ആയി ഉയർന്നു.

81,207 കൊവിഡ് ബാധിതർ ചികിത്സയിൽ കഴിയുന്ന മഹാരാഷ്‌ട്രയിലാണ് നിലവിൽ ഏറ്റവും അധികം രോഗികളുള്ളത്. തൊട്ടുപിറകിൽ നിൽക്കുന്ന കേരളത്തിൽ 69,516 സജീവ രോഗികളുണ്ട്. രാജ്യത്ത് ഇതുവരെ 12 കോടിയിലധികം സാമ്പിളുകൾ പരിശോധിച്ചതായി ഐസിഎംആർ വ്യക്തമാക്കുന്നു. ഇന്നലെ മാത്രം 10,28,203 സാമ്പളുകൾ പരിശോധിച്ചിട്ടുണ്ട്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.