ETV Bharat / bharat

India Covid | 'രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു'; പ്രതിദിന കണക്കുകളെ അടിസ്ഥാനമാക്കി കേന്ദ്രം - India Covid Central government bending cases

വെള്ളിയാഴ്ച 2,35,532 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്. വ്യാഴാഴ്ചത്തെ കണക്കുകളേക്കാൾ 16,000 കേസുകളുടെ കുറവാണുള്ളത്

Covid tally in India  Active Covid cases in India  India records dip in cases  രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നതായി കേന്ദ്രം  പ്രതിദിന കണക്കുകളെക്കുറിച്ച് കേന്ദ്ര സര്‍ക്കാര്‍  India bending the COVID curve
'രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു'; പ്രതിദിന കണക്കുകളെ അടിസ്ഥാനമാക്കി കേന്ദ്രം
author img

By

Published : Jan 30, 2022, 1:16 PM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് വ്യാപനത്തിന്‍റെ മൂന്നാം തരംഗത്തില്‍ കേസുകള്‍ സ്ഥിരീകരിക്കുന്നതില്‍ കുറവുവരുന്നതായി കണക്കുകള്‍. വെള്ളിയാഴ്ച 24 മണിക്കൂറിനിടെ 2,35,532 പേര്‍ക്കാണ് രോഗം റിപ്പോര്‍ട്ട് ചെയ്‌തത്. ഇത് വ്യാഴാഴ്ചത്തെ കണക്കുകളേക്കാൾ 16,000 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്.

വ്യാഴാഴ്‌ച 15.88 ശതമാനമായിരുന്ന പോസിറ്റിവിറ്റി നിരക്ക് വെള്ളിയാഴ്ച 13.39 ആയി കുറഞ്ഞു. ശനിയാഴ്ച രാത്രി 10 മണി വരെ വിവിധ സംസ്ഥാനങ്ങളിലെ ആരോഗ്യ വകുപ്പുകള്‍ പുറത്തുവിട്ട കണക്കുകള്‍ വച്ചാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. ജനുവരി 29 ന് രാജ്യത്ത് 2,35,532 പേർക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്‌തത്.

ഞായറാഴ്ച 2,34,281 പേർക്കാണ് രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്‌ചയെ അപേക്ഷിച്ച് 1,251 കേസുകളുടെ കുറവാണ് രേഖപ്പെടുത്തിയത്. അതേസമയം, പശ്ചിമ ബംഗാൾ, സിക്കിം, ഛത്തീസ്‌ഗഡ് തുടങ്ങിയ ചില സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനത്തില്‍ നേരിയ വർധനവാണ് രേഖപ്പെടുത്തിയത്.

ഡല്‍ഹിയില്‍ 10 ദിവസങ്ങള്‍ക്ക് ശേഷം കുറവ്

ശനിയാഴ്ച ഡൽഹിയിൽ 4,483 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 7.41 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. 24 മണിക്കൂറിനുള്ളിൽ നഗരത്തിൽ 28 മരണവും രേഖപ്പെടുത്തി. ന്യൂഡല്‍ഹിയില്‍ ആകെ സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 18,23,815 ആയും മരണസംഖ്യ 25,797 ആയും ഉയർന്നു. ജനുവരി 13 ന് 28,867 പേര്‍ക്കായിരുന്നു ഇവിടെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്‌തത്.

ശേഷം പ്രതിദിന കേസുകളുടെ എണ്ണം കുറഞ്ഞുവരികയാണ്. ജനുവരി 14 ന് നഗരത്തിൽ 30.6 ശതമാനം പോസിറ്റീവ് നിരക്ക് രേഖപ്പെടുത്തിയിരുന്നു. ഇത് പകർച്ചവ്യാധിയുടെ മൂന്നാം തരംഗത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്. പ്രതിദിന കേസുകൾ 10,000 ത്തിൽ താഴെയെത്താന്‍ 10 ദിവസം മാത്രമാണ് എടുത്തതെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു.

ALSO READ: രാജ്യത്ത് 2,34,281 പേർക്ക് കൂടി കൊവിഡ്; 893 മരണം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.