ETV Bharat / bharat

രാജ്യത്ത് 1,52,734 കൊവിഡ് കേസുകള്‍ കൂടി; 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധന

3,128 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്

734 new COVID-19 cases  India sees lowest daily rise in 50 days  india covid cases today  ഇന്ത്യ കൊവിഡ് കണക്കുകൾ  india covid updates  india covid second wave
രാജ്യത്തിന് ആശ്വാസ ദിനം; ഇന്ന് 1,52,734 പേർക്ക് കൊവിഡ്
author img

By

Published : May 31, 2021, 12:34 PM IST

ന്യൂഡൽഹി: രാജ്യത്ത് കൊവിഡ് കേസുകൾ കുറയുന്നു. 1,52,734 പേർക്കാണ് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. 50 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന വർധനവാണിത്.16,83,135 ടെസ്റ്റുകളാണ് നടത്തിയത്. 9.07 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തുടർച്ചയായി ഏഴാം ദിനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ൽ താഴെ രേഖപ്പെടുത്തുന്നത്.

Also Read:സെൻട്രൽ വിസ്ത നിർമാണം നിർത്തണമെന്ന ഹർജി തള്ളി ഡൽഹി ഹൈക്കോടതി

3,128 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 3,29,100 ആയി. 2,38,022 പേർ രോഗമുക്തി നേടി. 91.06 ശതമാനമാണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവിൽ 20,26,092 പേരാണ് രാജ്യത്ത് ചികിത്സയിൽ തുടരുന്നത്. 16,83,135 ടെസ്റ്റുകളാണ് നടത്തിയത്. രാജ്യത്ത് ഇതുവരെ 21,3154,129 ഡോസ് വാക്‌സിനുകൾ വിതരണം ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.