ETV Bharat / bharat

രാജ്യത്ത് 37,593 പേർക്ക് കൂടി COVID 19 ; 648 മരണം - ഇന്ത്യ കൊവിഡ്

34,169 പേർ രോഗമുക്തരായി

India COVID-19 tracker  India COVID deaths  India COVID recovery rate  ഇന്ത്യ കൊവിഡ്  കൊവിഡ് വാക്‌സിനേഷൻ
രാജ്യത്ത് 37,593 പേർക്ക് കൂടി COVID19 ; 648 മരണം
author img

By

Published : Aug 25, 2021, 11:13 AM IST

ന്യൂഡൽഹി: 24 മണിക്കൂറിനിടെ രാജ്യത്ത് 37,593 പേർക്ക് കൂടി പുതുതായി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,25,12,366 ആയി. 648 മരണം കൂടി കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചതോടെ ജീവഹാനി സംഭവിച്ചവരുടെ എണ്ണം 4,35,758 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

Also Read: കൊവിഡ് പ്രാദേശികമാകും, മൂന്നാം തരംഗം പ്രവചിക്കാനാകില്ല: ഡോ. സൗമ്യ സ്വാമിനാഥൻ

നിലവിൽ രാജ്യത്തെ ആകെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 3,22,327 ആണ്. 34,169 പേർ രോഗമുക്തരായി. അതേ സമയം ഇന്നലെ അഫ്‌ഗാനിസ്ഥാനിൽ നിന്നെത്തിയ 16 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.

  • " class="align-text-top noRightClick twitterSection" data="">

ആരോഗ്യമന്ത്രാലയം നൽകുന്ന കണക്കനുസരിച്ച് ഓഗസ്റ്റ് 24 വരെ രാജ്യത്ത് 51,11,84,547 സാമ്പിളുകൾ പരിശോധിച്ചു. ഇതിൽ ചൊവ്വാഴ്‌ച മാത്രം 17,92,755 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതുവരെ 59,55,04,593 വാക്‌സിൻ ഡോസുകളാണ് രാജ്യത്ത് നൽകിയത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.