ETV Bharat / bharat

INDIA Bloc First Meeting: സീറ്റ് വിഭജനവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും; 'ഇന്ത്യ' കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് - INDIA bloc in Delhi

INDIA Bloc pre election meeting : ശരദ്‌ പവാറിന്‍റെ ഡല്‍ഹിയിലെ വസതിയിലാണ് 'ഇന്ത്യ ബ്ലോക്ക്' 14 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റി യോഗം ചേരുന്നത്.

INDIA  INDIA Bloc First Meeting Lok sabha election 2024  First meeting of INDIA bloc  First meeting of INDIA bloc in Delhi  INDIA Bloc First Meeting  INDIA Bloc pre election meeting  സീറ്റ് വിഭജനവും തെരഞ്ഞെടുപ്പ് തന്ത്രങ്ങളും  ഇന്ത്യ ബ്ലോക്ക് കോര്‍ഡിനേഷന്‍ കമ്മിറ്റി  ഇന്ത്യ ബ്ലോക്ക്  കോര്‍ഡിനേഷന്‍ കമ്മിറ്റി  INDIA Bloc  എന്‍സിപി നേതാവ് ശരദ് പവാര്‍  കെ സി വേണുഗോപാല്‍  രാഘവ് ഛദ്ദ  ഉദ്ധവ് താക്കറെ
INDIA Bloc First Meeting
author img

By ETV Bharat Kerala Team

Published : Sep 13, 2023, 11:31 AM IST

Updated : Sep 13, 2023, 2:27 PM IST

ന്യൂഡല്‍ഹി : 2024ല്‍ നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പിലെ സീറ്റ് വിഭജനം സംബന്ധിച്ച് പ്രതിപക്ഷ സഖ്യത്തില്‍ ചര്‍ച്ചകള്‍ മുറുകുമ്പോള്‍ ''ഇന്ത്യ ബ്ലോക്ക് (INDIA Bloc)' കോര്‍ഡിനേഷന്‍ കമ്മിറ്റിയുടെ ആദ്യ യോഗം ഇന്ന് (INDIA Bloc First Meeting). 14 അംഗ കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് ശരദ്‌ പവാറിന്‍റെ ഡല്‍ഹിയിലെ വസതിയില്‍ യോഗം ചേരുന്നത് (First meeting of INDIA bloc in Delhi). യോഗത്തില്‍ എന്‍സിപി നേതാവ് ശരദ് പവാര്‍, കോണ്‍ഗ്രസ് നേതാവ് കെ സി വേണുഗോപാല്‍, ആം ആദ്‌മി പാര്‍ട്ടിയുടെ രാഘവ് ഛദ്ദ, രാഷ്‌ട്രീയ ജനതാദളിന്‍റെ തേജസ്വി യാദവ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് അഭിഷേക് ബാനര്‍ജി എന്നിവര്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട് (INDIA Bloc pre election meeting).

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് പകരം 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നതിലേക്ക് മാറുമെന്ന സൂചനകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ഉയരുന്ന സാഹചര്യത്തിലാണ് 'ഇന്ത്യ' ബ്ലോക്കിന്‍റെ ഏകോപന സമിതി എന്നതും പ്രാധാനമാണ്. എപ്പോള്‍ വേണമെങ്കിലും ഒരേസമയ തെരഞ്ഞെടുപ്പിന് തയാറാണെന്ന് പ്രതിപക്ഷ നേതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇന്നത്തെ ഏകോപന സമിതിക്ക് മുന്നോടിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ്‌ പവാറുമായി മുംബൈയില്‍ കൂടിക്കാഴ്‌ച നടത്തിയതായും റിപ്പോര്‍ട്ട് ഉണ്ട്.

സീറ്റ് വിഭജനത്തിന് പുറമെ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച ചെയ്‌തതായാണ് വിവരം. മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സഹചര്യങ്ങളും സംസ്ഥാനത്തെ 48 മണ്ഡലങ്ങളിലേക്കുള്ള സീറ്റ് വിഭജനത്തിനുള്ള മാര്‍ഗ രേഖയും ചര്‍ച്ചചെയ്‌തതായും സൂചനയുണ്ട്. ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ കൂടുതല്‍ എംപിമാരെ ലോക്‌സഭയിലേക്ക് അയക്കുന്ന സംസ്ഥാനം മഹാരാഷ്‌ട്രയാണ് എന്നതും പവാര്‍-താക്കറെ കൂടിക്കാഴ്‌ചയ്‌ക്ക് പ്രാധാന്യം നല്‍കുന്നു.

അതേസമയം, ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് (One Nation One Election In India) എന്ന ആശയം രാജ്യത്തിനും സംസ്ഥാനങ്ങൾക്കും നേരെയുള്ള കടന്നുകയറ്റമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നേരത്തെ പ്രതികരിച്ചിരുന്നു (Congress Leader Rahul Gandhi on one nation one election). രാജ്യത്ത് ഒരു തെരഞ്ഞെടുപ്പ് നടത്താനുള്ള നീക്കത്തിന്‍റെ ഭാഗമായി മുൻ രാഷ്‌ട്രപതി രാംനാഥ് കോവിന്ദിന്‍റെ (Ram Nath Kovind Former President of India) നേതൃത്വത്തിൽ കേന്ദ്രം ഉന്നതതല സമിതി രൂപീകരിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി തന്‍റെ വിമര്‍ശനം എക്‌സില്‍ കുറിച്ചത്.

'ഇന്ത്യ, അതായത് ഭാരതം, സംസ്ഥാനങ്ങളുടെ ഒരു യൂണിയനാണ്. ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ് എന്ന ആശയം രാജ്യത്തിന്‍റേയും അതിന്‍റെ എല്ലാ സംസ്ഥാനങ്ങളുടെയും മേലുള്ള കടന്നുകയറ്റമാണ്' -എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ എക്‌സ് പോസ്റ്റ്.

Last Updated : Sep 13, 2023, 2:27 PM IST
ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.