ETV Bharat / bharat

INDIA Bloc Coordination Panel Meeting: സീറ്റ് വിഭജനം ചര്‍ച്ചയായി, ഒക്‌ടോബര്‍ ആദ്യവാരം മുതല്‍ സംയുക്ത പൊതുയോഗങ്ങള്‍ : സജ്ജമായി 'ഇന്ത്യ'

author img

By ETV Bharat Kerala Team

Published : Sep 13, 2023, 9:41 PM IST

INDIA Bloc Takes New Steps In Coordination Panel Meeting: ജാതി സെന്‍സസ് വിഷയം ഉയര്‍ത്താനും ഏകോപന സമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്

INDIA Bloc Coordination Panel Meeting  INDIA Bloc  INDIA Bloc Coordination Panel  Coordination Panel Meeting  INDIA Bloc Takes New Steps  സീറ്റ് വിഭജനം ചര്‍ച്ചയായി  സീറ്റ് വിഭജനം  ഒക്‌ടോബര്‍ ആദ്യവാരം മുതല്‍  സംയുക്ത പൊതുയോഗങ്ങള്‍  സജ്ജമായി ഇന്ത്യ  ഇന്ത്യ  ജാതി സെന്‍സസ്  ഏകോപന സമിതി  വിലക്കയറ്റം  Price Hike  തൊഴിലില്ലായ്‌മ  Unemployment  ബിജെപി സര്‍ക്കാരിന്‍റെ അഴിമതി  BJP Government  NCP President  KC Venugopal  Seat Sharing  ശരദ്‌ പവാറിന്‍റെ ന്യൂഡല്‍ഹിയിലെ വസതി  എന്‍സിപി  ശരദ്‌ പവാര്‍  ആം ആദ്‌മി പാര്‍ട്ടി  രാഘവ് ഛദ്ദ
INDIA Bloc Coordination Panel Meeting

ന്യൂഡല്‍ഹി : വിലക്കയറ്റം (Price Hike), തൊഴിലില്ലായ്‌മ (Unemployment), ബിജെപി സര്‍ക്കാരിന്‍റെ അഴിമതി (BJP Government's Corruption) തുടങ്ങിയവ ഉയര്‍ത്തിക്കാട്ടി ഒക്‌ടോബര്‍ ആദ്യവാരം ഭോപ്പാലില്‍ (Bhopal)ഇന്ത്യ സഖ്യം (INDIA Bloc) സംയുക്ത പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ (KC Venugopal). എന്‍സിപി അധ്യക്ഷന്‍ (NCP President) ശരദ്‌ പവാറിന്‍റെ ന്യൂഡല്‍ഹിയിലെ വസതിയില്‍ നടന്ന ഇന്ത്യ സഖ്യത്തിന്‍റെ ഏകോപന സമിതി യോഗത്തിന് (Coordination Panel Meeting) ശേഷമാണ് കെ.സി വേണുഗോപാല്‍ മാധ്യമങ്ങളെ ഇക്കാര്യം അറിയിച്ചത്. ഇന്ത്യ സഖ്യത്തിലെ പാര്‍ട്ടികള്‍ സീറ്റ് വിഭജനം (Seat Sharing) സംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയെന്നും എത്രയും വേഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

യോഗത്തില്‍ ആരെല്ലാം : എന്‍സിപി അധ്യക്ഷന്‍ ശരദ്‌ പവാര്‍, എഐസിസി സംഘടന ചുമതലയുള്ള ജനല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍, ആം ആദ്‌മി പാര്‍ട്ടി നേതാവ് രാഘവ് ഛദ്ദ, ആര്‍ജെഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ് തുടങ്ങി ഏകോപന സമിതിയിലെ 12 അംഗങ്ങളാണ് യോഗം ചേര്‍ന്നത്. എന്നാല്‍ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്‌ടറേറ്റ് ചോദ്യം ചെയ്യുന്നതിനായി വിളിപ്പിച്ചതിനാല്‍ തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി അഭിഷേക് ബാനർജിക്ക് പങ്കെടുക്കാനായില്ല.

സീറ്റ് വിഭജനത്തെ കുറിച്ചും ഇതില്‍ എന്ത് സമവാക്യം ഉപയോഗിക്കണം എന്നതിനെ കുറിച്ചും പുതിയ അംഗങ്ങളെ എങ്ങനെ സഖ്യത്തിന്‍റെ ഭാഗമാക്കണം എന്നതിനെക്കുറിച്ചുമെല്ലാം യോഗത്തില്‍ ചര്‍ച്ചയായെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്‌ദുല്ല പറഞ്ഞു. അഭിഷേക് ബാനര്‍ജി യോഗത്തിനെത്താത്തതിനെ കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് പ്രതിപക്ഷനിരയിലെ നേതാക്കള്‍ക്ക് സ്വാഭാവികമായും ഇത്തരത്തില്‍ സമന്‍സുകള്‍ എത്തുമല്ലോ എന്ന് അദ്ദേഹം പ്രതികരിച്ചു. അതേസമയം ജാതി സെന്‍സസ് വിഷയം ഉയര്‍ത്താനും ഏകോപന സമിതി യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

പവാര്‍-താക്കറെ കൂടിക്കാഴ്‌ച : 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിന് പകരം 'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്' എന്നതിലേക്ക് മാറുമെന്ന സൂചനകള്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്ന് ശക്തിപ്പെടുന്ന സാഹചര്യത്തിലുമാണ് 'ഇന്ത്യ' സഖ്യം ഏകോപന സമിതി യോഗം ചേര്‍ന്നത്. മാത്രമല്ല എപ്പോള്‍ വേണമെങ്കിലും ഒരേസമയ തെരഞ്ഞെടുപ്പിന് തയാറാണെന്നും പ്രതിപക്ഷ നേതാക്കള്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. അതേസമയം ഇന്നത്തെ ഏകോപന സമിതി യോഗത്തിന് മുന്നോടിയായി ശിവസേന നേതാവ് ഉദ്ധവ് താക്കറെ എന്‍സിപി അധ്യക്ഷന്‍ ശരദ്‌ പവാറുമായി മുംബൈയില്‍ കൂടിക്കാഴ്‌ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്.

സീറ്റ് വിഭജനത്തിന് പുറമെ സ്വീകരിക്കേണ്ട തെരഞ്ഞെടുപ്പ് തന്ത്രങ്ങളെ കുറിച്ചും ഇരു നേതാക്കളും ഈ കൂടിക്കാഴ്‌ചയില്‍ ചര്‍ച്ച ചെയ്‌തതായാണ് വിവരം. മാത്രമല്ല മഹാരാഷ്‌ട്രയിലെ രാഷ്‌ട്രീയ സഹചര്യങ്ങളും സംസ്ഥാനത്തെ 48 മണ്ഡലങ്ങളിലേക്കുള്ള സീറ്റ് വിഭജനത്തിനുള്ള മാര്‍ഗരേഖയും ചര്‍ച്ചയായതായും സൂചനയുണ്ട്. അതായത് ഉത്തര്‍പ്രദേശ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ എംപിമാരെ ലോക്‌സഭയിലേക്കെത്തിക്കുന്ന സംസ്ഥാനം മഹാരാഷ്‌ട്രയാണെന്നതും പവാര്‍-താക്കറെ കൂടിക്കാഴ്‌ചയെ സുപ്രധാനമാക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.