ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 43,99,298 വാക്‌സിൻ ഡോസുകൾ വിതരണം ചെയ്‌തെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഇതോടെ രാജ്യത്ത് ഇതുവരെ വിതരണം ചെയ്‌ത വാക്‌സിൻ 34.46 കോടി പിന്നിട്ടു. 45,60,088 സെഷനുകളിലൂടെ രാജ്യത്ത് 34,46,11,291 കൊവിഡ് വാക്‌സിൻ വിതരണം ചെയ്‌തെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്ത് പുതുതായി 44,111 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 24 മണിക്കൂറിൽ 738 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തത്. ഇന്ത്യയിൽ നിലവിൽ 4,95,533 സജീവ കൊവിഡ് രോഗികളാണ് ചികിത്സയിൽ കഴിയുന്നത്. 97 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്ത് സജീവ കേസുകൾ അഞ്ച് ലക്ഷത്തിൽ താഴെ റിപ്പോർട്ട് ചെയ്യുന്നത്. തുടർച്ചയായ 51-ാമത്തെ ദിവസവും കൊവിഡ് മുക്തരുടെ എണ്ണം കൊവിഡ് രോഗികളേക്കാൾ കൂടുതലാണ്.
അതേ സമയം തുടർച്ചയായ 26-ാമത്തെ ദിവസവും പ്രതിദിന കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിൽ താഴെയാണ്. ഐസിഎംആറിന്‍റെ കണക്കനുസരിച്ച് 41,64,16,463 സാമ്പിളുകൾ ഇതുവരെ കൊവിഡ് പരിശോധന നടത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം മാത്രം 18,76,036 സാമ്പിളുകളാണ് പരിശോധിച്ചത്.
READ MORE: രാജ്യത്ത് സജീവ കൊവിഡ് കേസുകള്‍ 5 ലക്ഷത്തില്‍ താഴെ