ETV Bharat / bharat

Income Tax Raid in Santiago Martin House: സാന്‍റിയാഗോ മാർട്ടിന്‍റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ് - ഇഡി ആദായനികുതി വകുപ്പ് കേസ് സാന്‍റിയാഗോ മാർട്ടിൻ

Lottery King Santiago Martin: ലോട്ടറി വിൽപന ചട്ടങ്ങൾ ലംഘിച്ച് അനധികൃത പണമിടപാട് നടത്തിയതിന് ആദായനികുതി വകുപ്പ് സാന്‍റിയാഗോ മാർട്ടിനെതിരെ കേസ് രജിസ്റ്റർ ചെയ്‌തിരുന്നു.

Income Tax Raid in Santiago Martin house  Income Tax Raid Santiago Martin  lottery king santiago martin  Santiago Martins ed and income tax case  case against Santiago Martin  സാന്‍റിയാഗോ മാർട്ടിൻ  ആദായ നികുതി വകുപ്പ് റെയ്‌ഡ് സാന്‍റിയാഗോ മാർട്ടിൻ  സാന്‍റിയാഗോ മാർട്ടിനെതിരെയുള്ള കേസ്  ഇഡി ആദായനികുതി വകുപ്പ് കേസ് സാന്‍റിയാഗോ മാർട്ടിൻ  ലോട്ടറി കിംഗ് സാന്‍റിയാഗോ മാർട്ടിൻ
Income Tax Raid in Santiago Martin house
author img

By ETV Bharat Kerala Team

Published : Oct 12, 2023, 2:10 PM IST

കോയമ്പത്തൂർ (തമിഴ്‌നാട്) : പ്രശസ്‌ത വ്യവസായിയും 'ലോട്ടറി രാജാവു'മായ സാന്‍റിയാഗോ മാർട്ടിന്‍റെ വീട്ടിലും ഓഫിസിലും ആദായ നികുതി വകുപ്പിന്‍റെ റെയ്‌ഡ് (Income Tax Raid in Santiago Martin). കോയമ്പത്തൂർ (Coimbatore) ജില്ലയിലെ തുടിയലൂരിനടുത്തുള്ള വെള്ളക്കിണർ പ്രദേശത്തുള്ള മാർട്ടിന്‍റെ വീട്ടിലും ഓഫിസിലുമാണ് ഇന്ന് രാവിലെ മുതൽ പരിശോധന നടത്തുന്നത് (Martin Homeopathy Medical College and Hospital, Corporate office of Martin Group of Companies).

ലോട്ടറി വിൽപന ചട്ടങ്ങൾ ലംഘിച്ച് അനധികൃത പണമിടപാട് നടത്തിയതിന് ഇഡിക്ക് പിന്നാലെ ആദായനികുതി വകുപ്പ് സാന്‍റിയാഗോ മാർട്ടിനെതിരെ കേസെടുത്തിരുന്നു. ഈ കേസിന്‍റെ പശ്ചാത്തലത്തിലാണ് റെയ്‌ഡ്. മാർട്ടിൻ ഹോമിയോപ്പതി മെഡിക്കൽ കോളജ് ആശുപത്രിയിലും മാർട്ടിൻ ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ കോർപ്പറേറ്റ് ഓഫിസിലും റെയ്‌ഡ് നടക്കുന്നുണ്ട്.

കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിൽ ലോട്ടറി ബിസിനസ് നടത്തുന്ന വ്യവസായിയാണ് മാർട്ടിൻ (Lottery King Martin). 910 കോടി രൂപ വരുമാനമുള്ള ലോട്ടറി വിൽപന ചട്ടങ്ങൾ ലംഘിച്ച് അനധികൃത പണമിടപാട് നടത്തിയതിന് മാർട്ടിനെതിരെ ഇഡി കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ആദായ നികുതി വകുപ്പും മാർട്ടിനെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.

ലോട്ടറി നികുതിവെട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ മാർട്ടിന്‍റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ ഇഡി കണ്ട് കെട്ടിയിരുന്നു. 910 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. രാജ്യത്തെ വിവിധ കേസുകളിൽ ഇഡി കൊച്ചി യൂണിറ്റാണ് കണ്ട് കെട്ടൽ നടപടി ആരംഭിച്ചത്. 2023 ഏപ്രിൽ 25ന് മാർട്ടിന്‍റെ മരുമകൻ ആധവ് അർജുന്‍റെ (Aadhav Arjun) ഓഫിസിൽ ഐടി ഉദ്യോഗസ്ഥർ റെയ്‌ഡ് നടത്തിയിരുന്നു.

മാർട്ടിന്‍റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കണ്ട് കെട്ടിയ ഇഡിയുടെ നടപടി ചോദ്യം ചെയ്‌ത് സാന്‍റിയാഗോ മാർട്ടിൻ ഹൈക്കോടതിയിൽ അപ്പീൽ നൽകി. എന്നാൽ, ഈ അപ്പീൽ ഹൈക്കോടതി തള്ളുകയായിരുന്നു (Santiago Martins Appeal). ഇഡി (enforcement directorate) നടപടിയ്‌ക്കെതിരായ മാർട്ടിന്‍റെ (Santiago Martin) ഹർജി നേരത്തെ സിംഗിൾ ബഞ്ചും തള്ളിയിരുന്നു. പരാതി പരിഹാരത്തിന് പിഎംഎൽഎ അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റിയെ സമീപിക്കുക എന്ന സിംഗിൾ ബഞ്ചിന്‍റെ ഉത്തരവ് ഡിവിഷൻ ബഞ്ചും ശരി വയ്‌ക്കുകയായിരുന്നു.

Also read: Santiago Martins Appeal സ്വത്ത് കണ്ട് കെട്ടിയ ഇഡി നടപടി ചോദ്യം ചെയ്‌ത സാന്‍റിയാഗോ മാർട്ടിന്‍റെ അപ്പീൽ തള്ളി ഹൈക്കോടതി

കള്ളപ്പണം തടയൽ നിയമപ്രകാരമുള്ള നടപടി ചോദ്യം ചെയ്യാൻ അഡ്ജ്യൂഡിക്കേറ്റ് അതോറിറ്റി, ട്രൈബ്യൂണൽ അടക്കം ത്രിതല സംവിധാനമുണ്ടെന്നും ഇത് മറികടന്നാണ് ഹർജിക്കാരൻ ഹൈക്കോടതിയെ സമീപിച്ചതെന്നുമുള്ള ഇഡി വാദം കണക്കിലെടുത്താണ് മാർട്ടിന്‍റെ അപ്പീൽ കോടതി തള്ളിയത്. വിൽക്കാത്ത ലോട്ടറി ടിക്കറ്റുകൾ വിറ്റുവെന്ന് കാണിച്ച് നികുതി വെട്ടിപ്പ് നടത്തി കോടികളുടെ ക്രമക്കേട് സാന്‍റിയാഗോ മാർട്ടിൻ നടത്തിയെന്നാണ് ഇഡി കണ്ടെത്തിയത്.

Also read: അത് 'അനാവശ്യം'; സാന്‍റിയാഗോ മാര്‍ട്ടിനെ 'മാഫിയ' എന്നു വിശേഷിപ്പിച്ച ദിനപത്രത്തിന്‍റെ നടപടി ശരിയായില്ലെന്ന് സുപ്രീം കോടതി

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.