ETV Bharat / bharat

ഉപ്പുസത്യഗ്രഹ ഓർമയില്‍ ഇഞ്ചുടി, അവഗണനയില്‍ നശിക്കുന്നത് ധീരരക്തസാക്ഷികളുടെ മണ്ണ് - ഹരേകൃഷ്‌ണ മഹാതാബ്

വിശാലമായ തീര പ്രദേശമുള്ളതിനാൽ ഉപ്പ് കുറുക്കൽ നിയമം ഒഡിഷയിലെ ജനങ്ങളെ ചെറുതായൊന്നുമല്ല ബാധിച്ചത്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിൽ ഉപ്പ് നിയമങ്ങൾ വന്നപ്പോൾ ഒഡിഷയിലെ ജനങ്ങളും ഉപ്പ് സത്യഗ്രഹത്തിന് മുന്നിട്ടിറങ്ങി. 1930ൽ ഉത്കൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഹരേകൃഷ്‌ണ മഹാതാബിന്‍റെ നേതൃത്വത്തിലാണ് ഒഡിഷയിൽ ഉപ്പ് സത്യഗ്രഹം ആരംഭിക്കുന്നത്.

Civil Disobedience Movement  Salt March  Gopabandhu Chaudhary  Second Dandi  Inchudi  Salt Satyagraha  Dandi of Odisha  ഉപ്പുസത്യഗ്രഹം  ഇഞ്ചുടി  രക്തസാക്ഷി  ഉപ്പ് കുറുക്കൽ  സിവിൽ നിസ്സഹകരണ പ്രസ്ഥാനം  ആചാര്യ ഹരിഹർ ദാസ്  ഹരേകൃഷ്‌ണ മഹാതാബ്  ഗോപബന്ധു ചൗധരി
ഉപ്പുസത്യഗ്രഹ ഓർമയില്‍ ഇഞ്ചുടി, അവഗണനയില്‍ നശിക്കുന്നത് ധീരരക്തസാക്ഷികളുടെ മണ്ണ്
author img

By

Published : Aug 21, 2021, 6:11 AM IST

ഭുവനേശ്വർ: ഇന്ത്യ ഭരിച്ചിരുന്ന ബ്രിട്ടീഷുകാർക്ക് ഉപ്പ് ഉൽപ്പാദനവും അതിന്‍റെ കച്ചവടവും വൻ ലാഭമായിരുന്നു. അതിനാൽ ഇന്ത്യക്കാർക്ക് സ്വതന്ത്രമായി ഉപ്പ് ഉൽപ്പാദിപ്പിക്കുന്നതിനും വിൽക്കുന്നതിനും ബ്രിട്ടീഷുകാർ നിരോധനം ഏർപ്പെടുത്തി. നിരവധി നിയമങ്ങളാണ് ഇന്ത്യക്കാർ ഉപ്പ് കുറുക്കുന്നതിൽ നിന്ന് വിലക്ക് ഏർപ്പെടുത്തിക്കൊണ്ട് ബ്രിട്ടീഷുകാർ പാസാക്കിയത്.

ബ്രിട്ടന്‍റെ കരിനിയമങ്ങൾ രാജ്യത്തെ കോടികൾ വരുന്ന ദരിദ്രവിഭാഗത്തെ മുഴുവവായി ബാധിച്ചു. ഉപ്പ് ഇറക്കുമതി ചെയ്യുന്നതിന് ചുമത്തിയ അമിത നികുതി ബ്രിട്ടന്‍റെ പോക്കറ്റ് വീർപ്പിക്കുകയാണ് ചെയ്തത്.

അതോടെ ബ്രിട്ടന്‍റെ കരിനിയമങ്ങൾക്ക് എതിരെ ഇന്ത്യയില്‍ പ്രതിഷേധം ശക്തമായി. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്‍റെ ലാഹോർ സമ്മേളനത്തിൽ നിയമലംഘന പ്രസ്ഥാനത്തിന് മഹാത്മ ഗാന്ധി ആഹ്വാനം ചെയ്തു. രാജ്യമെമ്പാടുമുള്ള സത്യഗ്രഹികൾ മഹാത്മാഗാന്ധിയുടെ ആഹ്വാനം ഏറ്റെടുത്തു. സിവിൽ നിസ്സഹകരണ പ്രസ്ഥാനത്തിന് അവിടെ തുടക്കം കുറിക്കുകയായിരുന്നു.

ഉപ്പുസത്യഗ്രഹ ഓർമയില്‍ ഇഞ്ചുടി, അവഗണനയില്‍ നശിക്കുന്നത് ധീരരക്തസാക്ഷികളുടെ മണ്ണ്

വിശാലമായ തീര പ്രദേശമുള്ളതിനാൽ ഉപ്പ് കുറുക്കൽ നിയമം ഒഡിഷയിലെ ജനങ്ങളെ ചെറുതായൊന്നുമല്ല ബാധിച്ചത്. ജനജീവിതത്തെ സാരമായി ബാധിക്കുന്ന തരത്തിൽ ഉപ്പ് നിയമങ്ങൾ വന്നപ്പോൾ ഒഡിഷയിലെ ജനങ്ങളും ഉപ്പ് സത്യഗ്രഹത്തിന് മുന്നിട്ടിറങ്ങി. 1930ൽ ഉത്കൽ പ്രദേശ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ഹരേകൃഷ്ണ മഹാതാബിന്‍റെ നേതൃത്വത്തിലാണ് ഒഡിഷയിൽ ഉപ്പ് സത്യഗ്രഹം ആരംഭിക്കുന്നത്.

ഇഞ്ചുടിയിൽ നടന്ന ഉപ്പ് മാർച്ച് രണ്ടാം ദണ്ഡി എന്നാണ് അറിയപ്പെട്ടിരുന്നത്. ഇഞ്ചുടിയിലെ ശാന്തി സ്തൂപവും സ്മൃതി പീഠവും ആയിരങ്ങൾ ഉപ്പ് സത്യഗ്രഹത്തിൽ പങ്കെടുത്ത് രക്തസാക്ഷിത്വം വരിച്ചതിന്‍റെ അടയാളമാണ്.

ഗാന്ധിയുടെ ആഹ്വാനത്തെത്തുടർന്ന്, ഗോപബന്ധു ചൗധരിയുടെയും ആചാര്യ ഹരിഹർ ദാസിന്‍റെയും നേതൃത്വത്തിൽ 21 സന്നദ്ധപ്രവർത്തകർ 1930 ഏപ്രിൽ 6ന് കട്ടക്കിലെ സ്വരാജ് ആശ്രമത്തിൽ നിന്ന് ഇഞ്ചുടിയിലേക്ക് ഉപ്പ് മാർച്ച് നടത്തി. ഏപ്രിൽ 13ന് സംഘം ഇഞ്ചുടിയിൽ ചരിത്രത്തിന്‍റെ സാക്ഷ്യമെന്നോണം ഉപ്പ് നിയമം ലംഘിച്ചു. നിരവധി പേരാണ് ഉപ്പ് നിയമം ലംഘിച്ചതിന്‍റെ പേരിൽ അറസ്റ്റിലായത്. നിരവധി പേർ ബ്രിട്ടീഷുകാരുടെ ആക്രമണത്തിന് ഇരയായി. ഉപ്പ് കുറുക്കുന്നതിനാവശ്യമായ ഉപകരണങ്ങളും ബ്രിട്ടീഷ് പട്ടാളം തകർത്തു.

ബാലസോറിലെ ഇഞ്ചുടിയിൽ നടന്ന ഉപ്പ് സത്യഗ്രഹം മഹാത്മ ഗാന്ധിയുടെ ദണ്ഡിയാത്രക്ക് ശേഷമുള്ള രണ്ടാമത്തെ വലിയ ഉപ്പ് സത്യഗ്രഹമാണ്. രണ്ടാം ദണ്ഡി അഥവ ഒഡിഷയുടെ ദണ്ഡി എന്നാണ് ഇഞ്ചുടി ഉപ്പ് സത്യഗ്രഹം അറിയപ്പെടുന്നത്. പക്ഷേ ഇഞ്ചുടിയിൽ സ്മാരകം നിർമിക്കപ്പെട്ടിട്ടുണ്ടെങ്കിലും സ്വാതന്ത്ര്യ സമര സേനാനികളുടെ മഹത്തായ പ്രവർത്തനങ്ങളെയും പോരാട്ടങ്ങളെയും ഓർക്കത്തക്ക വണ്ണം വേണ്ടത്ര പ്രാധാന്യം അവയ്ക്ക് നൽകിയിട്ടില്ല.

കടൽ ക്ഷോഭവും മത്സ്യബന്ധനവുമെല്ലാം ഇഞ്ചുടിയുടെ പ്രാധാന്യത്തെയും അവശേഷിപ്പുകളെയും കാർന്നുതിന്നുകയാണ്. 2003ൽ ഇഞ്ചുടിയെ വിനോദ സഞ്ചാര കേന്ദ്രമായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും മതിയായ പരിഗണന നൽകാത്തതിനാൽ വളരെ കുറച്ചാളുകൾ മാത്രമാണ് സ്ഥലത്തിന്‍റെ പ്രാധാന്യം മനസിലാക്കി ഇവിടേക്ക് വരുന്നത്.

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.